Advertisment

സ്വപ്ന ഉയർത്തിയ ആരോപണങ്ങൾ കളവാണെന്ന് വിശ്വസിക്കാനാകുന്നില്ല... അവരുയർത്തുന്ന ആരോപണങ്ങൾ കളവാണെങ്കിൽ എന്തുകൊണ്ട് നിഷേധിക്കാൻ ആരും മുന്നോട്ടുവരുന്നില്ല...?

New Update

publive-image

Advertisment

സ്വപ്ന ഉയർത്തിയ ആരോപണങ്ങൾ കളവാണെന്ന് വിശ്വസിക്കാനാകുന്നില്ല... അവരുയർത്തുന്ന ആരോപണങ്ങൾ കളവാണെങ്കിൽ എന്തുകൊണ്ട് നിഷേധിക്കാൻ ആരും മുന്നോട്ടുവരുന്നില്ല...? ഗുരുതരമായ ആരോപണം നേരിടുന്ന ശിവശങ്കർ ഇപ്പോഴും ഔദ്യോഗിക സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്..!

കടകം പള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, പി.ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരേ അവർ തെളിവ് സഹിതം ഉന്നയിച്ചിരിക്കുന്ന ലൈംഗിക ആരോപണത്തിൽ ഈ നേതാക്കൾക്കെതിരേ പോലീസ് എന്തു കൊണ്ട് കേസെടുക്കുന്നില്ല..? അറിയണം, സരിതയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് കേസെടുത്ത പൊലീസാണ്...

മുഖ്യമന്ത്രിക്കും മകൾക്കും ശിവശങ്കറിനുമെതിരേ ഡാറ്റ കൈമാറ്റവും കമ്മീഷൻ കൈപ്പറ്റലും സ്വർണ്ണക്കടത്തുമുൾപ്പെടെ ഉള്ള ആരോപണങ്ങൾ ആരും നിഷേധിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല...? തനിക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാഞ്ഞിട്ടും ജോലിയിൽ നിയമിച്ചത് ഈ മൂവർ സംഘമാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്....

ഇ ഡി ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും കേസ് നിശ്ചലമായ അവസ്ഥയും അവർ വിവരിക്കുന്നത് അന്വേഷണ ഏജൻസികളിൽ മുഖ്യമന്ത്രിക്ക് സ്വാധീനമുണ്ടെന്ന് തന്നെയാണ്. അല്ലെങ്കിൽ ശിവശങ്കറിന്‌...? ഇത്രയൊക്കെയായിട്ടും ശിവശങ്കറിനെ എന്തുകൊണ്ടാണ് സസ്‌പെൻഡ് ചെയ്യാത്തത് ??

publive-image

പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല..... അഴിമതിക്കേസുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന ചെന്നിത്തലയ്ക്കും മൗനമാണ്..... അതീവ ഗുരുതരമായ ഈ വിഷയങ്ങൾ യുഡിഎഫ് ഭരണസമയത്തായിരുന്നെങ്കിൽ എന്താ കുമായിരുന്നു സ്ഥിതി ? കേരളം അപ്പാടെ നിന്ന് കത്തുമായിരുന്നു. മന്ത്രിമാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകുമായിരുന്നു. കലാലയങ്ങൾ കലാപഭൂമിയായി മാറപ്പെട്ടേനെ. സമരകോലാഹലങ്ങളാൽ ജനജീവിതം പോലും താറുമാറായിപ്പോകുമായിരുന്നു.

ശശി തരൂരിന്റെ അഭൂതപൂർവ്വമായ ജനപിന്തുണയിൽ വേവലാതിപൂണ്ട കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ ഒതുക്കാനും പ്രവർത്തകസമിതിയിൽ കേറിപ്പറ്റാനുമുള്ള തത്രപ്പാടിലാണെന്നു തോന്നുന്നു... യൂത്ത് കോൺഗ്രെസുകാർ ചില വഴിപാട് സമരങ്ങൾ നടത്തുന്നതൊഴിച്ചാൽ പ്രതിപക്ഷം സമ്പൂർണ്ണ നിശ്ശബ്ദ തയിലാണ്. കാനത്തിനും കുഞ്ഞാലിക്കുട്ടിക്കും എന്തേ മിണ്ടാട്ടമില്ല...?

ബിജെപിയും അന്തർധാരകൾ മൂലം പല തട്ടിലാണെന്ന് തോന്നുന്നു. ഒരു പ്രകടനം പോലും കാണാനില്ല. നേതാക്കളെല്ലാം വിശ്രമത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... ഒരു നിശ്ചലാവസ്ഥയാണ് ഇപ്പോൾ ബിജെപി പാർട്ടി ഘടകത്തിൽ പൊതുവേ.

എന്തൊരാവസ്ഥയാണ് കേരളത്തിൽ... ? താൻ പറയുന്നത് കളവാണെങ്കിൽ തനിക്കെതിരേ കേസുമായി മുന്നോട്ടുപോകാൻ ഒരു സ്ത്രീ പരസ്യമായി ഈ നേതാക്കളെയെല്ലാം വെല്ലുവിളിച്ചിട്ടും മാളത്തിലൊളിക്കാനല്ലാതെ നാവുയർത്താൻ എന്തുകൊണ്ടിവർക്ക് കഴിയുന്നില്ല ...??

അവരെ കൂടെക്കിടക്കാൻ വിളച്ചവർ ഒരു ജാള്യതയുമില്ലാതെ എനിക്കറിയില്ല എന്ന വാദവുമായി മുന്നോട്ടുവന്നാലും അത്ഭുതപ്പെടാനില്ല.. അതാണിവരുടെ തൊലിക്കട്ടി അപാരത. ഈ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് കഴിയാത്തത് ? അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അന്തർധാരയായി പ്രവർത്തിക്കുന്നുണ്ടോ ? അറിയില്ല...

ഈ ചോദ്യങ്ങൾക്കൊക്കെ ആരാണ് മറുപടി തരുക ? ഓർക്കുക ജനം ഇതെല്ലം കാണുന്നുണ്ട്....

Advertisment