Advertisment

ഇന്ത്യൻ എഞ്ചിനീയർമാരുടെ ശ്രദ്ധയ്ക്ക് ! ഇനിമുതൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിന് ഈ നിബന്ധന പാലിക്കണം...

New Update

publive-image

Advertisment

സൗദിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ ആദ്യം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിന്റെ പ്രൊഫഷണൽ അംഗീകാരം തേടണമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ അറിയിച്ചു.

സൗദി അറേബ്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ നിന്ന് നിർബന്ധിത പ്രൊഫഷണൽ അംഗീകാരം നേടിയിരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി കൗൺസിലിനെ അറിയിച്ചതായി എഐസിടിഇ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നു. സൗദി സർക്കാരിന്റെ തീരുമാനങ്ങൾ പ്രകാരം പ്രൊഫഷണൽ അക്രഡിറ്റേഷൻ ഇല്ലാതെ അവിടെ ജോലി ചെയ്യാൻ കഴിയില്ല.

പ്രൊഫഷണൽ അംഗീകാരത്തിന് താൽപ്പര്യമുള്ള എഞ്ചിനീയർമാർ സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

എല്ലാ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരോടും എഐസിടിഐയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപന മേധാവികളോടും ഇനിമുതൽ സൗദി അറേബ്യയിൽ ജോലി ചെയ്യണമെങ്കിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ എൻജിനീയറിങ്ങിന് ചേരുന്ന കുട്ടികളെ ഇക്കാര്യം അറിയിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസത്തിന് ലഭ്യമായ സൗകര്യങ്ങൾ സർവേ ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 1945 നവംബറിൽ സ്ഥാപിതമായ ഒരു ദേശീയ തലത്തിലുള്ള ഉന്നത ഉപദേശക സമിതിയാണ് എഐസിടിഇ.

-പ്രകാശ് നായര്‍, മേലില

Advertisment