ശബരീദർശനം അപകടരഹിതമാക്കാം... ദര്‍ശനകാലം ആരംഭിച്ചതോടെ ശബരിമല പാതയില്‍ ദിനം പ്രതി വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധികൃതര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി നിര്‍ദേശങ്ങള്‍ പങ്കുവെച്ച് സാങ്കേതിക വിദഗ്ദ്ധന്‍ ജേക്കബ് ഫിലിപ്പ്

author-image
nidheesh kumar
New Update

publive-image

ദർശനകാലം ആരംഭിച്ചതോടെ ശബരിമല പാതയിൽ ദിനം പ്രതിയുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തി മുതൽ ഓരോ 20 കിലോമീറ്ററിലും തീർത്ഥടക വാഹനങ്ങൾ നിർത്തി ഡ്രൈവർമാർക്കും തീർത്ഥടകകർക്കും കുറഞ്ഞത് 5 മിനിറ്റ് നിർബന്ധമായി വിശ്രമിക്കാൻ സാഹചര്യം അടിയന്തിരമായി ഒരുക്കിയാൽ കാനന പാതയിലെ വാഹനാപകടങ്ങളുടെ തോത് ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും.

Advertisment

ശബരിമല പാതയിൽ ചെക് പോയിന്റുകൾ സ്ഥാപ്പിക്കുകയും ജില്ലാ അതിർത്തികളിലെ ആദ്യ ചെക്ക് പോയിന്റിൽ വച്ച് സമയം രേഖപ്പെടുത്തി, പാത സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഒരു റൂട്ട് മാപ് ഡ്രൈവറിന് നൽകണം. പിന്നീടുള്ള ഓരോ ചെക്ക് പോയിന്റിലും വാഹന നമ്പറും സമയവും രേഖപ്പെടുത്തുകയും ളാഹ മുതൽ വേഗ പരിധി 40 കിലോമീറ്ററിൽ താഴെ കർക്കശമായി നിജപ്പെടുത്തുകയും ചെയ്യുക.

കൂടാതെ അപകട സാധ്യത കൂടിയ മേഖലകളിൽ റോഡിനു കുറുകെ സ്ഥാപിക്കുന്ന സോളാർ അധിഷ്ഠിത ഹൈ - ബ്രയിറ്റ് എൽഇഡി ജാഗ്രതാ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയാൽ ഡ്രൈവർമാർ ഉറങ്ങാതെ വാഹനം നിയന്ത്രിക്കുന്നത്തിനു സഹായകരമാകും.

വാഹന ഡ്രൈവർമാർക്ക്‌ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷനും ഗതാഗത വകുപ്പും ജില്ലാ ഭരണകൂടവും മുൻകൈ എടുത്തു നടപ്പിലാക്കണം. ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ വേഗം, സ്ഥാനം, അപകടമുണ്ടായാൽ തൽഷണ വിവരങ്ങൾ തുടങ്ങിയവ അറിയുവാനും മുന്നറിയിപ്പുകൾ നൽകുവാനും സാധിക്കും.

-ജേക്കബ് ഫിലിപ്പ്, പത്തനംതിട്ട
(ടെലികോം - ഇലക്ട്രോണിക്സ് മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധനാണ് ലേഖകൻ. ഫോൺ : 9495024444)

Advertisment