കുഞ്ഞുങ്ങൾ പുസ്തകങ്ങളിലൂടെ സഞ്ചരിക്കട്ടെ... പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാം.... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഓരോ കഥകളിൽ നിന്നും നിരവധി ഗുണപാഠങ്ങൾ പഠിക്കാനുണ്ടായിരിക്കും, മുത്തശ്ശിമാരിൽ നിന്നോ, മാതാ പിതാക്കളിൽ നിന്നോ, ഗുരുമുഖങ്ങളിൽ നിന്നോ, ജ്ഞാനികളിൽ നിന്നോ ലഭിച്ചിരുന്ന കഥകൾ സന്ദേശങ്ങളാൽ സമൃദ്ധമായിരിക്കും.

ഇന്ന് അന്യം നിന്നു പോയ ആ കഥകളുടെ ഭാണ്ഡകെട്ട് എവിടെയാണ് ഉപേക്ഷിക്കപ്പെട്ടത് അല്ലെങ്കിൽ നഷ്ടപെട്ടത് അവിടെയാണ് പുതിയ തലമുറകൾക്ക് സ്വാർത്ഥത കൈവന്നതും. അണു കുടുംബങ്ങളിലേക്ക് വഴിതിരിഞ്ഞതിനാൽ അവർ സുഖലോലുപതയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ടെക്നോളജിയുടെ അതി പ്രസരം അതിനു ആക്കം കൂട്ടി, എല്ലാം അവർക്കറിയാമെന്ന മിഥ്യ ധാരണ സ്വന്തം രക്ഷിതാക്കൾ ആരാണെന്നുപോലും ഗൂഗിൾ അന്വേഷണം നടത്തേണ്ടുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചു.

രാഷ്ട്ര ബോധമില്ലാത്ത രാഷ്ട്രീയ ബോധം മാത്രം കൈമുതലാക്കിയ ഉപജീവന രാഷ്ട്രീയക്കാരുടെ കൈകളിൽ കിടന്നു വിദ്യാഭ്യാസ മേഖല ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് നീങ്ങിയതും, അദ്ധ്യാപകർ ആകാനുള്ള മാനദണ്ഡങ്ങൾ മറികടന്നെത്തുന്നവർ ഭീമമായ തുകകൾ നൽകി ജോലിയിൽ പ്രവേശിക്കുന്നതും അദ്ധ്യാപനത്തിന്റെ പരിശുദ്ധിക്കു മങ്ങലേൽപ്പിച്ചു.

സംസ്ഥാന ഖജനാവ് കാലിയാണെന്ന കാരണം പറഞ്ഞു അധ്യാപകരെ ദിവസക്കൂലിക്കു നിയമിക്കുന്ന അവസ്ഥയും ഉന്നത പഠനം പൂർത്തിയാക്കി അദ്ധ്യാപക ജോലിയും സ്വപ്നം കണ്ടു പുറത്തിറങ്ങിയവർക്ക് ഒരു അവഹേളനമായി മാറി, രാഷ്ട്രീയത്തിലുള്ള പ്രാഗൽഭ്യം ജോലിക്കുള്ള മാനദണ്ഡമായി മാറി, തൊഴിലില്ലായ്‌മ രൂക്ഷമായി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തികളായി മാറി, ആദർശശാലികളായിരുന്ന രാഷ്ട്രീയക്കാർ അധികാരം ഉറപ്പിക്കാൻ മത്സരിച്ചു, പരസ്പരം ചെളി വാരിയെറിഞ്ഞും തമ്മിൽ തല്ലിയും അവരുടെ മേഖല നിലനിർത്തി.

സകലമാന മേഖലകളും രാഷ്ട്രീയവൽക്കരിച്ചു തൊഴിലില്ലാഴ്മ രൂക്ഷമായി, ചെറുപ്പക്കാർ മയക്കു മരുന്നിലേക്കും തീവ്രവാദത്തിലേക്കും, മാവോയ്‌സത്തിലേക്കും, ചാവേറുകൾ ആവാനും മത്സരിച്ചു. ഭരണഘടനയിൽ കയറി നൃത്തം ചെയ്തു, മഹാൻമാരെ അവഹേളിച്ചും, പൂർവ്വകാല ചരിത്രങ്ങളെ സ്വന്തം കാൽക്കീഴിലിട്ടു ചവിട്ടി മെതിച്ചും പട്ടിണി പാവങ്ങളുടെ മുകളിൽ അവർ ആധിപത്യം സ്ഥാപിച്ചു.

അധികാര കസേരയിലേക്കുള്ള തീവ്രമോഹങ്ങളിലേക്ക് എത്താൻ സ്വന്തം തലച്ചോറ് പണയപ്പെടുത്തിയ പട്ടിണി പാവങ്ങളുടെ കൈകളിൽ അവർ വർഗീയ വിഷം പുരട്ടിയ വർണ്ണക്കൊടികൾ നൽകി തെരുവിലിറക്കി രക്തസാക്ഷികളാക്കി.ഇനിയും ഈ അവസ്ഥക്ക് ഒരു അറുതിവരുത്തേണ്ടത് ഒരു ആവശ്യകതയാണെന്നു തിരിച്ചറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

ഉണരുക നീതി ബോധമുള്ളവരെ. പാൽച്ചിരി തൂകി നട്ടെല്ല് വളച്ചു വോട്ടു ചോദിച്ചു മുൻപിൽ വരുമ്പോൾ ഒരു നിമിഷം ചിന്തിക്കുക അധികാരത്തിലേറ്റുന്നത് നിങ്ങളാണെങ്കിൽ താഴെയിറക്കാനും നിങ്ങൾക്ക് കഴിയും.സഞ്ചരിച്ചു ലോകം കീഴടക്കാൻ കഴിഞ്ഞില്ലേലും വായനയിലൂടെ, പുസ്തകങ്ങളിലൂടെ നിങ്ങൾക്കു ലോകത്തെ അറിയാം.

തലച്ചോറു മരവിച്ച ഒരു കാലഘട്ടത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കാതിരിക്കുക.പുസ്തകങ്ങളിലൂടെ സഞ്ചരിക്കുക.
നല്ല പുസ്തക വായന കുട്ടികളെയും മുതിർന്നവരെയും നന്മയിലേക്ക് വഴികാട്ടുന്നു

Advertisment