/sathyam/media/post_attachments/CZZF9JCdIaplN9LyRuB5.jpg)
1910 ലാണ് തിരുവനന്തപുരം നഗരത്തിൽ ആദ്യമായി മോട്ടോർ വാഹനങ്ങൾക്ക് ലൈസൻസ് നൽകിയത്. അരുമന ശ്രീനാരായണൻ തമ്പിയുടെ ഉടമസ്ഥതയിലുള്ള, കൽ ടയറും കൽക്കരി കൊണ്ട് ഓടുന്നതുമായ ബസ്സുകളായിരുന്നു അന്ന്. അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് പിന്നീട് പെട്രോൾ ബസ്സുകളും നഗരത്തിൽ വന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സ്ഥാപനമെന്ന് പ്രസിദ്ധിയാർജിച്ച "ലണ്ടൻ പാസഞ്ചർ ബോഡി" ന്റെ അസിസ്റ്റന്റ് ഓപറേറ്റിംഗ് സൂപ്രണ്ട് ഇ.ജി. സാൾട്ടറേ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചു വരുത്തിയാണ് സർക്കാർ ട്രാൻസ്‌പോർട്ട് വകുപ്പ് രൂപീകരിച്ചത്. "പെർക്കിൾസ് " ഡീസൽ യന്ത്രങ്ങൾ ഇണക്കിയ 60 ചേസിസുകൾ ഇഗ്ലണ്ടിൽ നിന്ന് വരുത്തിയാണ് ബസ്സുകൾ നിർമ്മിച്ചത്.
1938 ജനുവരി 20 ന് ആയിരുന്നൂ പുതിയ ബസ്സുകളുടെ ഉത്ഘാടനം. അന്ന് തിരുവനന്തപുരം നഗരത്തിലൂടെ കന്നിയാത്ര നടത്തിയ 33 ബസ്സുകളിൽ ഒന്നിൽ, മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയും, ദിവാൻ - സർ സി.പി. രാമസ്വാമി അയ്യറും രാജ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
ഈ ബസ് ഓടിച്ചത് വകുപ്പ് ഡയറക്ടർ ഇ.ജി. സാൾട്ടർ തന്നെയായിരുന്നു. പിന്നാലെയുള്ള ബസ്സുകളിൽ ജന പ്രതിനിധികളും പൗര മുഖ്യൻമാരും. പുതിയ ബസ്സുകളുടെവരവ് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വറുത്തി.
അന്ന് തുടങ്ങിയ ഈ ജനകീയ ശകടം ഇന്ന് നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നു. രക്ഷിക്കാൻ ഇനിയുമൊരു ശ്രീനാരായണൻ തമ്പി വരുന്നതും നോക്കി നോക്കി. (കടപ്പാട്)