/sathyam/media/post_attachments/UVThtYSZ55WkCNq3LdPz.jpg)
സ്വന്തം മക്കളെ പറ്റി സുഖകരമല്ലാത്തത് കേൾക്കുമ്പോൾ അത് വേണ്ട രീതിയിൽ ഉൾക്കൊള്ളാനോ കൈകാര്യം ചെയ്യാനോ കഴിയാത്തവരാണ് മിക്ക രക്ഷിതാക്കളും. കേട്ടതു പാതി കേൾക്കാത്തതു പാതി ഉടൻ ദേഷ്യപ്പെടാനാണ് പല രക്ഷിതാക്കളും മുതിരുക. സ്വന്തം കുട്ടിയെ മറ്റൊരാൾ നേരായ വഴിക്ക് നടത്താൻ ശ്രമിക്കുന്നത് തങ്ങൾക്ക് അപമാനമാണെന്ന് കരുതുന്നവരുമുണ്ട്.
സത്യം അറിയാനോ അതേക്കുറിച്ച് അന്വേഷിക്കാനോ പലരും തയ്യാറല്ല. സ്വന്തം കുട്ടിയെപ്പോലെ കരുതി അയൽവാസികളുടെ കാര്യത്തിൽ കാണിച്ച താൽപര്യത്തിനു നന്ദിയും പരിഗണനക്ക് നല്ല വാക്കും പറഞ്ഞ് മക്കളെ നേർവഴിയിലേക്ക് കൊണ്ടുവരേണ്ടതായിരുന്നു.
മക്കളെ വിശ്വസിക്കണം. ആരും തെറ്റിന് അതീതരല്ലെന്ന് കാര്യം സ്വന്തം മക്കൾക്കും ബാധകമാണെന്ന് മനസ്സിലാക്കണം. എല്ലാം തികഞ്ഞവരായി ആരുമില്ല. നശിക്കുന്നത് സ്വന്തം കുഞ്ഞോ അന്യന്റെ കുഞ്ഞോ എന്ന് നോക്കിയാവരുത് മുതിർന്നവരുടെ ഇടപെടൽ. കുട്ടികൾക്ക് സഹായം ആവശ്യമുള്ളപ്പോൾ കൊടുക്കണം. ഇന്ന് പരിചയക്കാരന്റെ കുട്ടി വീണ കുഴിയിൽ നാളെ നമ്മുടെ കുട്ടിയാവും വീഴുന്നത്. അപ്പോഴും നമ്മൾ നോക്കി നിൽക്കുന്നു. കുട്ടികൾ എന്റെയും നിന്റെയും അല്ല, നമ്മുടേതാണ്.
കുട്ടികളുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും വ്യക്തമായ അവബോധം നൽകിയും കൂടെ പരിഗണിച്ചും മാത്രമേ അവർ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. സമൂഹമാധ്യമത്തിൽ ചെലവിടുന്ന സമയം വർധിക്കുന്തോറും ഇത്തരം സ്വാധീനത്തിനുളള സാധ്യതയും വർധിക്കുന്നു. കളികളും സാമൂഹ്യ സേവനവും ജോലിയും കൂലിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക.
എന്തെങ്കിലും ഒരു പ്രവർത്തിയിൽ വ്യാപൃതരാകുമ്പോൾ അവരിൽ കുറ്റവാസന ഇല്ലാതാകുന്നു. സമൂഹമാധ്യമങ്ങളിലെ മായിക ലോകത്തിനു മുകളിൽ ജീവിതത്തിലെ യഥാർഥ സംഭവങ്ങളിൽ അവരെ പിടിച്ചു നിർത്താനാവുന്ന കുടുംബ, സാമൂഹിക സാഹചര്യം സൃഷ്ടിക്കുക. അത്യാവശ്യ സാഹചര്യമാണെങ്കിൽ കൗൺസലിങ് നൽകാനും മടിക്കരുത്.
അറിവ് ആരുടേയും ജീവിതത്തെ മാറ്റിമറിക്കുമെന്നും, അവരുടെ പൂർണ്ണ ശേഷിയിലേക്ക് അവരെ വികസിപ്പിക്കാൻ സഹായിക്കുകയും അവരുടെ ജീവിത വിജയത്തിലേക്കുള്ള പാതയിൽ അവരെ എത്തിക്കുകയും ചെയ്യുമെന്ന് നമ്മൾ മനസ്സിലാക്കണം. പ്രത്യേകിച്ച് ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നത് വികസനത്തിന്റെ ഫലപ്രദമായ ഒരു പുണ്യ വലയത്തിന് തുടക്കമിടുമെന്ന കാര്യമാണ്.
പെൺകുട്ടികൾ വൈജ്ഞാനികമായും സാംസ്‌കാരികമായും വളരെ പുരോഗതി കൈവരിച്ച കാലവുമാണ്. അവളുടെ തൃപ്തിയില്ലാതെ വിവാഹം ചെയ്തുകൊടുത്താല്‍ ഇരുവരുടെയും നരകീയ ജീവിതത്തിന് വഴിയൊരുക്കും. മുമ്പെന്നത്തേക്കാളും കൂടുതൽ പെൺകുട്ടികൾ സ്കൂളിൽ പോകുന്നു, അവർ വിദ്യ അഭ്യസിക്കുന്നു. അവർ ബന്ധനങ്ങളെ ഇഷ്ടപ്പെടുന്നില്ല, കൂടുതൽ സ്വതന്ത്രരായിരിക്കുന്നു. സ്വന്തം കാലിൽ നിന്ന് ശേഷം മാത്രം വിവാഹം മതി എന്ന് അവർ തീരുമാനിക്കുന്നു.
അവർ സഹനത്തോടെയും ഉൾക്കാഴ്ചയോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് ഭാവിയെ നോക്കി കാണുന്നത്. പെൺകുട്ടികളോടുള്ള വിവേചനം, സ്ത്രീധന നിരോധനം, ജനനത്തിനു മുമ്പുള്ള ലിംഗനിർണയം, ശൈശവ വിവാഹം എന്നിവ ഉൾപ്പെടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും നയങ്ങളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.
വിവിധ പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കി കുട്ടികളുടെ,വിശേഷിച്ചും പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയിൽ സക്രിയമായ ഇടപെടൽ നടത്തുമ്പോൾ അവർ ഒറ്റപ്പെടില്ല. അബലകൾ ആവില്ല, ദുർബലരാവില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ നമുക്ക് മാറ്റാൻ കഴിഞ്ഞാൽ ഭാവി തലമുറയെ സുരക്ഷിതമാക്കാൻ എളുപ്പമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us