ശിശുക്കളിലെ ദഹനാരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author-image
nidheesh kumar
New Update

publive-image

അന്നനാളത്തിന്റെ പ്രാധാന്യം വിളിച്ചോതി മെയ് 29ന് നാം ലോക ദഹനാരോഗ്യദിനം ആചരിച്ചു. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. വയറിളക്കം, ഹൈപ്പര്‍ അസിഡിറ്റി, മലബന്ധം മുതലായവ. 30 ശതമനം കുട്ടികളെ വരെ ബാധിക്കുന്ന ഒന്നാണ് മലബന്ധം.

Advertisment

വയറുവേദന പ്രധാന കാരണം കൂടിയായ ഇതിനെ പലപ്പോഴും നമ്മള്‍ അവഗണിക്കുന്നു. ഇന്ത്യയില്‍ 22-29 ശതമാനം ശിശുക്കളേയും ഹൈപ്പര്‍ അസിഡിറ്റി ബാധിക്കുന്നുണ്ട്. രാജ്യത്ത് ഓരോവര്‍ഷവും അഞ്ചുവയസില്‍ താഴെയുള്ള മൂന്നുലക്ഷത്തോളം പേരാണ് വയറിളക്കം മൂലം മരണമടയുന്നത്.

കുട്ടികള്‍ക്ക് റോട്ടാവൈറസ്, മീസില്‍സ് വാക്സിനുകള്‍ കൃത്യമായി നല്‍കുക എന്നത് വയറിളക്കം തടയുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. അപൂര്‍ണ്ണമായ ദഹനം, വയറുവേദന, പോഷകാഹാരങ്ങളുടെ ആഗീരണത്തിലുണ്ടാകുന്ന കുറവുകള്‍, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, വൈകാരിക സ്ഥിതിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ക്ഷീണം മുതലായവ കുടല്‍ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്.

ഇവ ഏതൊരു വ്യക്തിയേയും പ്രത്യേകിച്ച് കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളുടെ അന്നനാളം ആരോഗ്യപരമായി സംരക്ഷിക്കുന്നതിന് മുലയൂട്ടല്‍, നാരുകളടങ്ങിയ ഭക്ഷണം, ഭക്ഷണത്തില്‍ പ്രോ ബയോട്ടിക്സ് ഉള്‍പ്പെടുത്തല്‍, കൊഴുപ്പുകളടങ്ങിയ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നിവ സഹായകരങ്ങളാണ്. ഇവയെല്ലാം കുട്ടികളുടെ അന്നനാള ആരോഗ്യത്തിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കേണ്ടതാണ്.

-ഡോ. എം.എസ്. അജിത്(ശിശുരോഗ വിദഗ്ദ്ധന്‍, മോഡേണ്‍ ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍)

Advertisment