Advertisment

ജീവിതത്തിലും ജോലിയിലും സമ്പത്തിലും പുരോഗതി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ജൂൺ 13 തിങ്കളാഴ്ച നിങ്ങൾക്ക് രാശി പ്രകാരമുള്ള ഫലം ഇങ്ങനെ ...

author-image
ജൂലി
Updated On
New Update

publive-image

Advertisment

നാശരഹിതനായി പ്രകാശിച്ചു കൊണ്ട് ഏവരുടെയും ഉള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്ന ഈശ്വരനെ വണങ്ങിക്കൊണ്ട് എല്ലാവർക്കുമുള്ള ജൂൺ 13 തിങ്കളാഴ്ചത്തെ ദ്രാവിഡ ശംഖ് രാശി പ്രകാരമുള്ള ഫലത്തെ പറ്റി ചിന്തിക്കുമ്പോൾ ...

തേട്ടം കൂടും നേട്ടം കുറയും

ഇന്നത്തെ സൂര്യോദയം മുതൽ കഷ്ടപ്പാടുകൾ വർദ്ധിക്കുകയും അധ്വാനത്തിന് തക്കതായ ഫലം ലഭിക്കാതെ വരുകയും ചെയ്യുന്നതായിട്ടാണ് ശംഖ് ജ്യോതിഷപ്രകാരം കാണാൻ കഴിയുന്നത്.

പരിഹാരം

ദേഹശുദ്ധി വരുത്തി അവനവന്റെ വിശ്വാസ പ്രകാരമുള്ള ഈശ്വരഭജനം നടത്തുകയും വിശേഷാൽ പ്രാർത്ഥനക്ക് സാധിക്കുന്നവർ ഒരു മിനിറ്റ് മുതൽ 19 മിനിറ്റ് വരെ സമയം കൂടുതൽ കണ്ടെത്തുകയും ചെയ്യുന്നത് കഷ്ടപ്പാടുകൾക്ക് ശമനം വരുത്തുവാൻ കൂടുതൽ ഗുണകരമാണ്.

രോഗങ്ങൾ ഒന്നുമില്ലാത്തവർ ഒരു നേരം അരിയാഹാരം ഒഴിവാക്കുകയും ആ തുക അന്നദാനത്തിന് ചെലവഴിക്കുന്നത് ദോഷശാന്തിക്ക് വളരെ ഫലപ്രദമാണ്.

ഏതെങ്കിലും അസുഖങ്ങൾ ഉള്ളവർ ആഹാരം ഒഴിവാക്കേണ്ട ആവശ്യമില്ല.

പകരം ഒരു പിടി പണമോ, 2-മുതൽ 101 രൂപ വരെയോ ദാനധർമ്മത്തിന് വിശേഷാൽ അന്നദാനത്തിന് ഉപയോഗിക്കേണ്ടതാണ്.

മദ്യം , പുകവലി തുടങ്ങിയ ലഹരിപദാത്ഥങ്ങൾ ഉപയോഗിക്കുന്നവർ ഈ ദിവസം കഴിയുന്നതും ഒഴിവാക്കിയാൽ തടസ്സങ്ങൾ വളരെ പെട്ടെന്ന് പരിഹരിക്കുവാൻ സാധിക്കുന്നതാണ്.

അതുപോലെ ഈ ദിവസം സമയം ലഭിക്കുന്നതു പോലെ ഉച്ചക്ക് 12 : 20 - മുതൽ 12 : 45 വരെയുള്ള സമയത്തിനുള്ളിലും, വൈകിട്ട് 6:15 മുതൽ 9 :15 ന് ഉള്ളിലും ഈശ്വര പ്രാർത്ഥനാ ധ്യാനം നടത്തുന്നത് വളരെ അനുഗ്രഹപ്രദമാണ്.

ഈ ദിവസം സാധിക്കുമെങ്കിൽ വിശ്വാസികൾ ക്ഷേത്രങ്ങളിലും പള്ളികളിലും ദർശനം നടത്തുന്നതും വിശേഷാൽ പൂജകളും പ്രാർത്ഥനകളും കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ജീവിതത്തിലും, ജോലിയിലും, സമ്പത്തിലും പുരോഗതി ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ പരിഹാരങ്ങൾ.

2, 11, 20, 29 തിയതികളിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായി കാണപ്പെടുന്നു. ഇവർ ഇന്ന് അന്നദാനം, വസ്ത്രദാനം മുതലായവ ചെയ്യുന്നത് വളരെ ഗുണകരമാണ്. സംശയങ്ങൾക്ക് ബന്ധപ്പെടുക : ഷൈൻ ജി വാരണം : ഫോൺ - 6238794709.

Advertisment