Advertisment

തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോണിന്‍റെ ഭാര്യ ഡോ. ജൊവാൻ ഫ്രാൻസിസ് ഓസ്ട്രേലിയയില്‍ നിര്യാതയായി

New Update

publive-image

Advertisment

ഓസ്ട്രേലിയ: ഡോ. ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ ഒക്ടോബര്‍ 10 ഞായറാഴ്ച നിര്യാതയായി. ഭർത്താവ്: തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺ. മക്കൾ: സോണിയ, ജോൺ. മരുമകൻ: ഡാൻ ഡിബുഫ്.

പരേത കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.

ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്. പിതാവ് പരേതനായ വിമാനസേനാനി പി.എ ജോൺ. മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോൺ ഏകസഹോദരനാണ്.

സംസ്ക്കാരം 16 ന് ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30 -ന് ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.

Australia
Advertisment