Advertisment

ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ സെപ്റ്റംബർ 16, 17 തീയതികളിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഓസ്ട്രേലിയ: ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക മെത്രാപ്പൊലീത്ത അഭി.ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പൊലീത്ത, അഭി.ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവർ സഹകാർമികത്വം വഹിക്കും.

2008ലാണ് ഓർത്തഡോക്സ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ബ്രിസ്ബെയ്നിൽ സ്ഥാപിതമായത്. 2019 ൽ ഇടവകയ്ക്കു വേണ്ടി മക്കെൻസിയിൽ വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് പള്ളി പണിതിരിക്കുന്നത്. 2022 ജനുവരി 23 ന് ഇടവക വികാരി ഫാ. ജാക്സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയതോടെ ദേവാലയ നിർമാണം ആരംഭിച്ചു.

സെപ്റ്റംബർ 16 ന് വൈകിട്ട് 5 ന് പാഴ്സനേജിൽ നിന്ന് പള്ളിയിലേക്ക് പ്രദിക്ഷണം നടത്തും. 6 ന് സന്ധ്യാ നമസ്ക്കാരം, 6.30 ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും നടക്കും. 17 ന് രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന്

വിശുദ്ധ ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ കുർബാനയും നടക്കും. 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കൻമാരും ബ്രിസ്ബെയ്ൻ മേയറും വിശിഷ്ട അതിഥികളും പങ്കെടുക്കും. 18 ന് രാവിലെ 9 ന് മൂന്നിന്മേൽ കുർബാനയും ഉണ്ടാവും.

Advertisment