Advertisment

മദ്രാസ് ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രപ്പോലീത്തയ്ക്ക് ഡാര്‍വിനില്‍ സ്വീകരണം നല്‍കി

New Update

publive-image

ഡാർവിൻ (ഓസ്ട്രേലിയ): മദ്രാസ് ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രപ്പോലീത്തയ്ക്ക് ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ സ്വീകരണം നൽകി. മൂന്ന് ദിവസത്തെ ശ്ലൈഹീക സന്ദർശനത്തിൽ പുതുതായി രൂപം കൊണ്ട ഇടവകയ്ക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ആത്മീയ പ്രസ്ഥാനങ്ങളുടെ മൂല്യവും ആവശ്യകതയും മനസിലാക്കി പുതിയ തലമുറയെ നയിക്കണമെന്നും തിരുമേനി ഓർമ്മിപ്പിച്ചു.

ബുധനാഴ്ച്ച വൈകിട്ട് സെന്റ് ജെയിംസ് ആംഗ്ലിക്കൻ ദേവാലയത്തിൽ വി. കുർബാന അർപ്പിക്കുകയും തുടർന്ന് സഹോദരി സഭകളെ ഉൾപ്പെടുത്തി പൊതു സമ്മേളനവും നടന്നു. അഭി. തിരുമേനി ഡാർവിൻ കാത്തലിക് ബിഷപ്പുമായി കൂടി കാഴ്ചയും നടത്തി. റവ. ഫാ ജാക്‌സ് ജേക്കബ് അച്ചനും മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേത്രത്വം നൽകി.

Advertisment