Advertisment

ഓസ്ട്രിയയിലെ പ്രഥമ മലയാളി സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ ഈസ്റ്റർ ആഘോഷിച്ചു

New Update

publive-image

Advertisment

ഓസ്ട്രിയയിലെ പ്രഥമ മലയാളി സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ (വിഎംഎ) വൈവിധ്യമാർന്ന പരിപാടികളോടെ ഇക്കൊല്ലത്തെ ഈസ്റ്റർ ആഘോഷിച്ചു. വിയന്നയിലെ 23-ാം ജില്ലയിലെ ഡോൺബോസ്കോ ഹോളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധതരം മ ത്സരങ്ങളോടെ ആഘോഷങ്ങൾക്കു തുടക്കമായി.

വിയന്ന മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സുനീഷ് മുണ്ടിയാനിക്കൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും അസോസിയേഷന്റ ഭാവിപരിപാടികളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. അകാലത്തിൽ വേർപിരിഞ്ഞ വിഎംഎ അംഗം ലിൻസ് ആന്റണി പാലക്കുടിയിലിനെ ചടങ്ങിൽ അനുസ്മരിച്ചു.

മുഖ്യതിഥിയായിരുന്ന റവ. ഫാദർ തോമസ് കൊച്ചുചിറ ഈസ്റ്റർ സന്ദേശം നൽകി. അതി കഠിനമായ ശൈത്യ കാലത്തും ഉള്ളിലൊരു പച്ചപ്പ് സൂക്ഷിച്ച്, ഈ ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകൃതി അതിൻ്റെ ഉയർപ്പിനായി നാമ്പിട്ട് തുടങ്ങിയിരിക്കുന്ന പോലെ നമ്മുടെ ഉള്ളിലെ നന്മകൾ നാമ്പിട്ട് ഉയിർക്കാൻ ക്രിസ്തു കൃപ തരട്ടെ എന്ന് ആദ്ദേഹം ആശംസിച്ചു.

publive-image

വൈവിധ്യമാർന്ന കലാപരിപാടികൾക്ക്‌ ചടങ്ങു സാക്ഷ്യം വഹിച്ചു. മത്സരങ്ങൾക്കും കലാപരിപാടികൾക്കും ആർട്സ് ക്ലബ് സെക്രട്ടറി ജോബി മുരിക്കനാനിക്കൽ, ആർട്സ് കോ ഓർഡിനേറ്റേഴ്‌സ് ആയ ആൻ മേരി പളളിപാട്ട്, ജെന്നോ താന്നിക്കൽ എന്നിവർ നേതൃത്വം നൽകി. സ്വാദിഷ്ടമായ ഈസ്റ്റർ വിരുന്നും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

സാനിധ്യം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും വിഎംഎയുടെ ഈസ്റ്റർ ആഘോഷം വലിയ വിജയമാക്കിയ എല്ലാവർക്കും നന്ദി അർപ്പിച്ച സെക്രട്ടറി സോണി ജോസഫ് ചേന്നങ്കര കമ്മറ്റിയുടെ കൂട്ടായ നേതൃത്വ മികവിനെ പ്രശംസിക്കുകയും ചെയ്തു.

Advertisment