Advertisment

ഹൈലക്‌സ് പിക്ക്-അപ്പ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയുടെ പിക്ക്-അപ്പ് എസ്‌യുവി സെഗ്‌മെന്റിന്റെ കാര്യം പരിതാപകരമാണ്. ഇസുസുവിന്റെ ഡി-മാക്‌സ് വി-ക്രോസ്സ്‌ മാത്രമാണ് നിലവിൽ പിക്ക്-അപ്പ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഏക ആശ്രയം. ആവശ്യക്കാരുടെ കുറവാണ് ഒരു പരിധിവരെ വാഹനനിർമ്മാതാക്കളെ പിക്ക്-അപ്പ് എസ്‌യുവി ലോഞ്ച് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ടൊയോട്ട മാറി ചിന്തിക്കുകയാണ് എന്നാണ് വിവരം.

ഓട്ടോക്കാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹൈലക്‌സ് പിക്ക്-അപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. ജനുവരിയിലാണ് ടൊയോട്ട ഹൈലക്‌സ് പിക്ക്-അപ്പ് എസ്‌യുവി ലോഞ്ചുണ്ടാവുക എന്ന് ഓട്ടോക്കാർ റിപ്പോർട്ട് പറയുന്നു. ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും നിർമ്മിക്കുന്ന IMV-2 പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹൈലക്‌സ് പിക്ക്-അപ്പും ആഗോള വിപണിയിലുള്ളത്.

അതുകൊണ്ട് തന്നെ ബംഗളുരുവിലെ പ്ലാന്റിൽ അസംബിൾ ചെയ്താവും ഹൈലക്‌സ് പിക്ക്-അപ്പ് എസ്‌യുവി വിപണിയിലെത്തുക എന്നാണ് വിവരം. 5.3 മീറ്റർ നീളവും 3 മീറ്റർ വീൽബേസുള്ള സാമാന്യം നല്ല വലിപ്പമുള്ള പിക്ക്അപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്‌സ്. കൂടുതൽ ഭാരം വഹിക്കാൻ പുറകിൽ ലീഫ് സ്പ്രിങ്ങ് സസ്പെൻഷനാണ് ഹൈലക്‌സിന്.

വലിപ്പമേറിയ കറുപ്പിൽ പൊതിഞ്ഞ ഗ്രിൽ ഭാഗം ഹൈലക്‌സിൻ്റെ സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്.  സ്വേപ്റ്റ്‌ ബാക് ഡിസൈനിലുള്ള ഹൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽഇഡി ടെയിൽ ലാമ്പുകൾ, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ എന്നിങ്ങനെ ആകെ മൊത്തം സ്‌പോർട്ടി ലുക്ക് ആണ് ടൊയോട്ട ഹൈലക്‌സിന്.

150 എച്ച്പി പവർ നിർമ്മിക്കുന്ന 2.4-ലിറ്റർ ഡീസൽ എൻജിനിലാണ് ടൊയോട്ട ഹൈലക്‌സ് ഇന്ത്യയിലെത്താൻ സാദ്ധ്യത. ഓട്ടോമാറ്റിക് ആയിരിക്കും ഗിയർബോക്‌സ്. ഏകദേശം 35 ലക്ഷത്തിനടുത്ത് വില ടൊയോട്ട ഹൈലക്‌സിന് പ്രതീക്ഷിക്കാം.

 

Advertisment