Advertisment

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

2021 ഡിസംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ജെഎംകെ റിസർച്ച് ആൻഡ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട് ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2021 ഡിസംബറിലെ മൊത്തത്തിലുള്ള ഇവി വിൽപ്പന 50,866 യൂണിറ്റുകളായിരുന്നു, 2020 ഡിസംബറിൽ രേഖപ്പെടുത്തിയതിൽ നിന്ന് 240 ശതമാനം വർധനവ് രേഖപ്പെടുത്തി.

കൂടാതെ, 2021 നവംബറിനെ അപേക്ഷിച്ച് ഇത് 21 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി. 2020 ഡിസംബറിൽ ഇന്ത്യയില്‍ ഉടനീളം മൊത്തം 14,978 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്‍തു. കഴിഞ്ഞ വർഷം നവംബറിൽ 42,055 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ ഉടനീളം രജിസ്റ്റർ ചെയ്‍തതെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

2021 ഡിസംബറിലെ ഇവി രജിസ്ട്രേഷനുകൾ ഇലക്ട്രിക് ടൂ വീലറുകളും പാസഞ്ചർ ത്രീ വീലറുകളും വഴിയാണ് നടന്നതെന്ന് പഠനം അവകാശപ്പെടുന്നു, ഈ മാസത്തെ മൊത്തം ഇവി രജിസ്ട്രേഷന്‍റെ 90.3 ശതമാനവും ഇവയാണ്.

മൊത്തം ഇവി രജിസ്ട്രേഷനിൽ 48.6 ശതമാനം സംഭാവന ചെയ്തത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മാത്രമാണ്. ഇലക്ട്രിക് കാറുകൾ അഞ്ച് ശതമാനവും ഇലക്ട്രിക് കാർഗോ ത്രീ വീലറുകൾ 4.3 ശതമാനവും സംഭാവന നൽകി. 2021 ഡിസംബറിൽ ഏറ്റവും കൂടുതൽ വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം ഉത്തർപ്രദേശാണെന്നും പഠനം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മാസം നടന്ന മൊത്തം ഇവി രജിസ്‌ട്രേഷന്റെ 23 ശതമാനവും ഉത്തർപ്രദേശിലാണ് നടന്നത്. 10,000 യൂണിറ്റില്‍ അധികമാണ് ഉത്തര്‍പ്രദേശിലെ രജിസ്ട്രേഷന്‍ കണക്കുകള്‍. മഹാരാഷ്ട്ര (13 ശതമാനം), കർണാടക (ഒമ്പത് ശതമാനം), രാജസ്ഥാൻ (എട്ട് ശതമാനം), ദില്ലി (ഏഴ് ശതമാനം) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റ് സംസ്ഥാനങ്ങൾ.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഇതിന് കാരണമാകുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ ഡിമാൻഡിലെയും വിൽപ്പനയിലെയും വളർച്ച പല ഘടകങ്ങളാൽ പ്രേരിപ്പിക്കപ്പെടുന്നു.

വാഹനങ്ങളുടെ ഉദ്വമനത്തെക്കുറിച്ചും ആഗോളതാപനത്തിലേക്കുള്ള അതിന്‍റെ സംഭാവനയെക്കുറിച്ചുമുള്ള ഉയർന്ന അവബോധം, വ്യക്തിഗത മൊബിലിറ്റിക്ക് മുൻഗണന, ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമാർന്ന EV പോളിസികളുടെ ലഭ്യത, ഉടമസ്ഥാവകാശത്തിന്റെ ഗണ്യമായി കുറഞ്ഞ ചിലവ്, EV-കളും ICE വാഹനങ്ങളും തമ്മിലുള്ള വില തുല്യത കുറയ്ക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Advertisment