Advertisment

ബിഗോസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കേരള വിപണിയില്‍ എത്തി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പാലക്കാട്: പ്രീമിയം ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ബ്രാന്‍ഡായ,ബിഗോസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു.ബിഗോസ് ഇരുചക്ര വാഹന വിതരണത്തിനായി, എംസിഎച്ച് മോട്ടോഴ്‌സുമായി കരാര്‍ ഒപ്പിട്ടു. കണ്ണൂര്‍ റോഡില്‍, വെസ്റ്റ് ഹില്‍, കളത്തിങ്കല്‍ ആര്‍ക്കേഡില്‍ സിഎംഎച്ച് ഷോറൂമില്‍ പ്രശസ്ത ചലച്ചിത്ര താരം സാനിയ ഇയ്യപ്പന്‍ ആണ് ബിഗോസ് അവതരിപ്പിച്ചത്.

publive-image

ബിഗോസിന്റെ പ്രശസ്തമായ ബി8, എ2 മോഡല്‍ വൈദ്യുത സ്‌കൂട്ടറുകള്‍ ആണ് പുറത്തിറക്കിയത്. ബിഗോസ് ബ്‌സൈറ്റിലൂടെ ബുക്കു ചെയ്യപ്പെട്ട, 50 ഇരുചക്രവാഹനങ്ങളുടെ വിതരണവും നടന്നു. ടെസ്റ്റ് റൈഡില്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബിഗോസിന്റെ ബി8, എ2 വൈദ്യുത സ്‌കൂട്ടറുകള്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് ആര്‍ആര്‍ ഗ്ലോബല്‍ സ്ഥാപകനും ബിഗോസിന്റെ എംഡിയുമായ ഹേമന്ദ് കബ്‌റ പറഞ്ഞു.

വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന വിപണിയില്‍ ബിഗോസിന് വന്‍ സ്വാധീനം ആണുള്ളതെന്ന് സിഎംഎച്ച് മോട്ടോഴ്‌സ് ഡീലര്‍ പ്രിന്‍സിപ്പാള്‍ നവാസ് ചെമ്പാന്‍ പറഞ്ഞു. എ-2 ലീഥിയം ഇയോണിന് 67999 രൂപയും ബിഎട്ട്- ലീഥിയം ഇയോണിന്റെ വില 82,999 രൂപയുമാണ്. സില്‍ക്ക് ബ്ലൂ, സ്പാര്‍ക്കിളിങ്ങ് ബ്ലൂ, നെബുല ഗ്രേ, പേള്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യം. https://www.BGAUSS.com/ ബിഗോസ് ബുക്കു ചെയ്യാം.

റിമൂവബിള്‍ ബാറ്ററി, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് മോട്ടോര്‍ ലോക്കിങ്ങ്, എല്‍ഇഡി ഇന്‍സ്ട്രമെന്റല്‍ പാനല്‍, മള്‍ട്ടി കളേര്‍ഡ് ഡിജിറ്റല്‍ ഡിസ്‌പ്ലേ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ് ബിഗോസ് ഇരുചക്ര വാഹനങ്ങള്‍. വൈദ്യുത വ്യവസായത്തിലെ മുന്‍നിരക്കാരായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമാണ് ബിഗോസ്.കേബിള്‍, മാഗ്നറ്റ് വയര്‍, കോപ്പര്‍ ട്യൂബ്, കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് എന്നിവയുടെ നിര്‍മാതാക്കളാണ് ആര്‍ ആര്‍ ഗ്ലോബല്‍

Advertisment