Advertisment

പഞ്ചർ ഗാർഡ് ടയർ പുറത്തിറക്കി ജെകെ ടയർ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയായ ജെകെ ടയർ രാജ്യത്തെ ആദ്യത്തെ പഞ്ചർ ഗാർഡ് ടയർ പുറത്തിറക്കി. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായി ടയറുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ബ്രാൻഡിന് താൽപ്പര്യമുണ്ട് എന്നും ഇതിന്‍റെ ഭാഗമായി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ആധുനിക കാറുകൾക്കായി ബ്രാൻഡ് പുതിയ പഞ്ചർ ഗാർഡ് ടയറുകൾ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്‍തു എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പഞ്ചർ ഗാർഡ് ടയറിൽ ഒരു സെൽഫ്-ഹീലിംഗ് എലാസ്റ്റോമർ ഇന്നർ കോട്ട് ഉപയോഗിക്കുന്നു. അത് ടയറിന്റെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ഒരു ഓട്ടോമേറ്റഡ് പ്രോസസ്സ് വഴിയാണ് ഇത് പ്രയോഗിക്കുന്നത്. പ്രത്യേകം എഞ്ചിനീയറിംഗ് ചെയ്‍ത കോട്ടിന് ടയറിലെ പഞ്ചർ എന്തെങ്കിലും സംഭവിച്ചാൽ സ്വയം നന്നാക്കാൻ കഴിയും.

ആറ് മില്ലിമീറ്റർ വരെ വ്യാസമുള്ള പഞ്ചറുകൾ ശരിപ്പെടുത്താൻ ഇതിന് കഴിയും.  പഞ്ചർ ഗാർഡ് ടയറിന്റെ മുഴുവൻ ജീവിതചക്രത്തിനും വായു നഷ്‌ടമില്ലാതെ അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നവീകരണത്തിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വികസനത്തിന്റെ കാര്യത്തിൽ ജെകെ ടയർ എപ്പോഴും മുൻനിരയിലാണ് എന്ന് ജെകെ ടയര്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ പറഞ്ഞു.

2020-ൽ സ്‌മാർട്ട് ടയർ സാങ്കേതികവിദ്യയും ഇപ്പോൾ പഞ്ചർ ഗാർഡ് ടയർ സാങ്കേതികവിദ്യയും അവതരിപ്പിച്ചതോടെ, കമ്പനിടെ ഉപഭോക്താക്കൾക്ക് വിപുലമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകാനുള്ള പ്രതിബദ്ധത തങ്ങൾ വീണ്ടും അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സാങ്കേതികവിദ്യ വാഹന ഉടമകൾക്ക് ഉയർന്ന സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്നു.

2020 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്‌ത കൺസെപ്റ്റ് ടയറുകളുടെ ഭാഗമാണ് പഞ്ചർ ഗാർഡ് ടയർ സാങ്കേതികവിദ്യ, ഈ വർഷം മികച്ച പുതുമകളിലേക്ക് കടക്കാനുള്ള ജെകെ ടയറിന്റെ സംരംഭത്തിന് അനുസൃതമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഉൽപ്പന്നം സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ജെകെ ടയർ രാജ്യത്ത് ഉടനീളമുള്ള പുതിയ പഞ്ചർ ഗാർഡ് ടയറുകൾ റോഡില്‍ കർശനമായി പരീക്ഷിച്ചു എന്നും കമ്പനി പറയുന്നു.

കൂടാതെ, എയർ പ്രഷറും ടയറിന്റെ താപനിലയും പോലുള്ള സുപ്രധാന സവിശേഷതകൾ നിരീക്ഷിക്കാനും ഉപഭോക്താവിന് പങ്കിടാനും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ 'സ്‍മാർട്ട് ടയർ' കമ്പനി അടുത്തിടെ പുറത്തിറക്കി. നിലവിൽ, ജെകെ ടയറിന് ലോകമെമ്പാടും 12 ഉൽപ്പാദന യൂണിറ്റുകളുണ്ട്. ഇതിൽ 9 എണ്ണം ഇന്ത്യയിലാണെങ്കിലും, മെക്സിക്കോയിൽ ബ്രാൻഡ് മൂന്ന് പ്രൊഡക്ഷൻ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ ഒന്നിച്ച് പ്രതിവർഷം ഏകദേശം 35 ദശലക്ഷം ടയറുകൾ ഉത്പാദിപ്പിക്കുന്നു.

Advertisment