Advertisment

വരുന്നൂ, 2022 കവാസാക്കി നിഞ്ച 300

author-image
ടെക് ഡസ്ക്
Updated On
New Update
വരുന്നൂ, 2022 കവാസാക്കി നിഞ്ച 300

publive-image

Advertisment

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ അപ്‌ഡേറ്റ് ചെയ്‌ത നിഞ്ച 300 ഔദ്യോഗികമായി ടീസ് ചെയ്‌തു. വാഹനം ഉടന്‍ ലോഞ്ച് ചെയ്യും എന്നും വരാനിരിക്കുന്ന 2022 കാവസാക്കി നിഞ്ച 300ല്‍ ഒരു കൂട്ടം കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ചില പുതിയ ഫീച്ചറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോഞ്ച് ചെയ്യുമ്പോൾ, ഈ ഏറ്റവും താങ്ങാനാവുന്ന നിഞ്ച മോട്ടോർസൈക്കിൾ ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ തലമുറ കെടിഎം ആർസി 390, ടിവിഎസ് അപ്പാഷെ ആർആർ 310 മുതലായവയ്‌ക്കെതിരെ മത്സരിക്കും.

നിലവിൽ, കവാസാക്കി നിഞ്ച 300 മൂന്ന് കളർ സ്‍കീമുകളിൽ വാഗ്‍ദാനം ചെയ്യുന്നു. ലൈം ഗ്രീൻ, എബോണി, കാൻഡി ലൈം ഗ്രീൻ ഷേഡുകൾ എന്നിവയാണ് അവ. വരാനിരിക്കുന്ന മോഡലിന് പുതിയ നിറങ്ങളും ബോഡി പാനലുകളിൽ സ്‌പ്രൂസ്-അപ്പ് ഗ്രാഫിക്സും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ്, ക്ലിയർ ലെൻസ് എൽഇഡി ടെയിൽലാമ്പ്, അപ്‌ഡേറ്റ് ചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു.

എങ്കിലും, വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 296 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ്, 4-സ്ട്രോക്ക്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ആയിരിക്കും മോട്ടോർസൈക്കിളിന് കരുത്ത് പകരുക. ഈ മോട്ടോർ 11,000 ആർപിഎമ്മിൽ 38.4 എച്ച്പി പരമാവധി കരുത്തും 10,000 ആർപിഎമ്മിൽ 26.1 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.

എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇതിന് അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു. ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, നിൻജ 300-ന് മുൻവശത്ത് 37 എംഎം ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ അഞ്ച്-വഴി പ്രീലോഡ് അഡ്‍സ്റ്റബിലിറ്റിയുള്ള ഗ്യാസ്-ചാർജ്ഡ് മോണോ-ഷോക്ക് അബ്‌സോർബറും ലഭിക്കുന്നു.

രണ്ടറ്റത്തും പെറ്റൽ ഡിസ്‌ക് ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്, ഇതിന് ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു. കാവസാക്കിയുടെ നിഞ്ച 300 ന് നിലവിൽ ഇന്ത്യയിൽ 3.37 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വരാനിരിക്കുന്ന മോഡലിന് നിലവിലെ വിലയേക്കാൾ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment