Advertisment

കിയ കാർണിവൽ ലിമോസിൻ; പുറം ഡിസൈനും അകം ഡിസൈനും; അറിയാം വാഹനത്തിന്റെ പ്രത്യേകതകൾ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യൻ വിപണിയിലെ സെൽറ്റോസ് എസ്‌യുവിക്കുശേഷം കിയയുടെ രണ്ടാമത്തെ ഉൽപ്പന്നമാണ് കാർണിവൽ. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള പ്രീമിയം എംപിവി ഓഫർ നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു; ഇന്ത്യൻ വിപണിയിൽ ഇത് വളരെ ആകർഷകമായ ഓഫറായി മാറുന്നു.

കിയ കാർണിവൽ വലിയ അളവുകളോടെ വരുന്നു, നീളം ഏകദേശം 5.0 മീറ്ററിനടുത്താണ്. എം‌പി‌വിയുടെ മുൻവശത്ത് ഒരു ക്രോം സ്ട്രിപ്പിനാൽ ചുറ്റപ്പെട്ട ബ്രാൻഡിന്റെ സിഗ്നേച്ചർ ടൈഗർ-നോസ് ഗ്രില്ല് സവിശേഷതയുണ്ട്, ഒപ്പം ഇന്റഗ്രേറ്റഡ് എൽഇഡി ഡി‌ആർ‌എല്ലുകളുള്ള സ്വീപ്പ്ബാക്ക് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഇരുവശത്തും കാണാം. താഴേ ഇരുവശത്തും കാർണിവലിന്റെ ഫ്രണ്ട് ബമ്പറുകളിൽ ബ്രാൻഡിന്റെ ഐസ്ക്യൂബ് എൽഇഡി ഫോഗ് ലാമ്പുകൾ ഘടിപ്പിച്ചിരിക്കുന്നു, നടുക്കായി എയർ ഇന്റേക്കും വരുന്നു.

ഇപ്പോൾ കേരളത്തിലെ സാധാരണക്കാരും തിരയുന്നത് കിയ കാർണിവൽ ലിമോസിൻ എന്ന വാഹനത്തെപ്പറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേയ്‌ക്ക് പുതിയ കാർ എത്തുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് വാഹനം ഏതാണെന്ന് അറിയാൻ സാധാരണക്കാർ ​ഗൂ​ഗിളിൽ തിരയുന്നത്. കിയ കാർണിവൽ ലിമോസിൻ എന്ന വാഹനത്തെപ്പറ്റി സാധാരണക്കാരടക്കം തിരഞ്ഞു. എന്താണ് ഈ വാഹനത്തിന്റെ പ്രത്യകത എന്ന് പരിശോധിക്കാം.

ഇന്ത്യൻ എംപിവി വിപണിയിൽ രാജാവായി വാഴുന്ന ടൊയോട്ട ഇന്നോവയ്‌ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാൺണിവൽ ലിമോസിൻ പുറത്തിറക്കുന്നത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ മോഡലായ കാർണിവൽ പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയിരുന്നു.

വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. പിന്നാലെ 2020ൽ വാഹനത്തിന്റെ പുതിയ തലമുറയെ വെളിപ്പെടുത്തിയിരുന്നു. പരിഷ്‍കരിച്ച കാർണിവലിനെ വിപണിയില്‍ അവതരിപ്പിച്ചിരിച്ചതോടെ ആരാധകർ ഏറെയുള്ള വാഹനമായി മാറി കാൺണിവൽ ലിമോസിൻ.

8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സീറ്റ് വെന്റിലേഷനോടുകൂടിയ 10 രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ കിയ കാർണിവൽ ലിമോസിന്റെ പ്രത്യകതയാണ്. ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ ലിവറും, പ്രീമിയം വുഡ് ഗാർണിഷ്, രണ്ട് 10.1 ഇഞ്ച് റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്ക്രീനുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തിനുണ്ട്.

200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ബിഎസ് 6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് ശക്തി പകരുന്നത്. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

കിയയുടെ പ്രധാന ആകർഷണം അവയുടെ ഡിക്കിയുടെ ഇടമാണ്. കാർണിവലിന്റെ മൂന്നാം നിരയിലെ സീറ്റുകൾക്ക് പിന്നിൽ 40.2 ക്യുബിക് അടി ചരക്ക് ഇടവും, മൂന്നാം നിര മടക്കിവെച്ചാൽ 86.9 ക്യുബിക് അടിയും, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ മടക്കിവെച്ചാൽ 145.1 ക്യുബിക് ചരക്ക് ഇടവും നൽകുന്നുണ്ട്. മൂന്നോ നാലോ ബിരിയാണി ചെമ്പ് സുഖമായി കൊണ്ടുപോകാൻ കഴിയുന്ന ഇടം കിയ കാർണിവൽ ലിമോസിനുണ്ട്. മറ്റ് മിക്ക മിനിവാനുകളും പിൻ സീറ്റുകൾക്ക് പിന്നിൽ കിയയോളം ഇടം നൽകുന്നില്ല. വാഹനത്തിന്റെ മറ്റ് പ്രത്യേകതകളേക്കാൾ വാഹനപ്രേമികളെ ആകർഷിക്കുന്നത് കമ്പനി നൽകുന്ന ചരക്കിടമാണ്.

Advertisment