Advertisment

പുത്തന്‍ 'ഹീറോ പാഷ൯ എക്സ് ടെക്' അവതരിപ്പിച്ച് ഹീറോ മോട്ടോ കോ൪പ്പ്; ഇതാ അറിയേണ്ടതെല്ലാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

മോട്ടോ൪ സൈക്കിളുകളുടെയും സ്‍കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നി൪മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോ കോ൪പ്പ് പുതിയ പാഷ൯ എക്സ് ടെക് അവതരിപ്പിച്ചു. ഉത്പന്ന പുനരുജ്ജീവന തന്ത്രങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ഡ്രം വേരിയന്റിന് 74590 രൂപയ്ക്കും ഡിസ്‍ക് വേരിയന്റിന് 78990 (ദില്ലി എക്സ് ഷോറൂം) രൂപയ്ക്കും രാജ്യത്തെ ഹീറോ മോട്ടോ കോ൪പ്പ് ഡീല൪ഷിപ്പുകളില്‍ ഉടനീളം ലഭ്യമാകുന്ന പാഷ൯ എക്സ് ടെക് ബ്രാ൯ഡിന്റെ വിശ്വസ്‍തത ഊട്ടിയുറപ്പിച്ചു കൊണ്ട് അഞ്ച് വ൪ഷത്തെ വാറന്റിയും സഹിതമാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ഹീറോ പാഷൻ XTEC ശൈലി, സുരക്ഷ, കണക്റ്റിവിറ്റി, സുഖസൗകര്യങ്ങൾ എന്നിവയുടെ സമ്പൂർണ്ണ സംയോജനമാണ് എന്ന് വാഹനം അവതരിപ്പിച്ച് കമ്പനി പറഞ്ഞു. സൗന്ദര്യവർദ്ധക മാറ്റങ്ങളില്‍, മോട്ടോർസൈക്കിളിന് എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള പുതിയ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ ലഭിക്കുന്നു. റെഡ് റിം ടേപ്പുകൾക്കും അഞ്ച് സ്‌പോക്ക് അലോയ്‌കൾക്കും ഒപ്പം ക്രോം ചെയ്‍ത 3D 'പാഷൻ' ബ്രാൻഡിംഗും ഉണ്ട്.

സ്റ്റൈൽ, സുരക്ഷ, കണക്ടിവിറ്റി, കംഫ൪ട്ട് എന്നിവയുടെ മികച്ച സംയോജനമാണ് പുതിയ ഹീറോ പാഷ൯ എക്സ് ടെക് എന്ന് കമ്പനി പറയുന്നു. പ്രൊജക്ട൪ എഇഡി ഹെഡ് ലാംപ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഫുൾ-ഡിജിറ്റൽ ഇ൯സ്ട്രുമെന്റ് ക്ലസ്റ്റ൪, എസ് എം എസ്, കോൾ അല൪ട്ടുകൾ, റിയൽ-ടൈം മൈലേജ് ഇ൯ഡിക്കേറ്റ൪, ലോ-ഫ്യുവൽ ഇ൯ഡിക്കേറ്റ൪, സൈഡ് സ്റ്റാ൯ഡ് എ൯ജി൯ കട്ട്-ഓഫ്, സ൪വീസ് റിമൈ൯ഡ൪ തുടങ്ങി ഈ വിഭാഗത്തിലാദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകളാൽ സമ്പന്നമാണീ മോട്ടോ൪ സൈക്കിൾ. ഈ പുതിയ ഫീച്ചറുകളും പാഷ൯ ബ്രാ൯ഡിന്റെ വിശ്വസ്തതയും പാഷ൯ എക്സ് ടെകിനെ മറ്റു വാഹനങ്ങളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നു.

സ്റ്റാൻഡേർഡ് പാഷൻ പ്രോയ്ക്കും കരുത്ത് പകരുന്ന അതേ 110 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, FI മോട്ടോർ തന്നെയാണ് പുതിയ ഹീറോ പാഷൻ XTEC-യുടെയും ഹൃദയം. ഈ മോട്ടോർ 7,500 ആർപിഎമ്മിൽ 9 ബിഎച്ച്പി പവറും 5,000 ആർപിഎമ്മിൽ 9.79 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്‍പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മികച്ച ഇന്ധനക്ഷമതയ്ക്കായി ഹീറോയുടെ പേറ്റന്റ് നേടിയ i3S സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കോൾ/എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി ശതമാനം, തത്സമയ മൈലേജ്, സർവീസ് ഷെഡ്യൂൾ റിമൈൻഡർ, കുറഞ്ഞ ഇന്ധന സൂചകം എന്നിവ കാണിക്കുന്ന നീല ബാക്ക്‌ ലൈറ്റോടുകൂടിയ പുതിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫീച്ചറും ലഭിക്കുന്നു.

Advertisment