Advertisment

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് സിഎൻജി വാഹനങ്ങള്‍ക്ക് വമ്പന്‍ ജനപ്രീതി കാരണങ്ങള്‍ അറിയണോ?

author-image
ടെക് ഡസ്ക്
Updated On
New Update

ടുത്തകാലത്തായി സിഎൻജി വാഹനങ്ങള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. പെട്രോൾ, ഡീസൽ വില റെക്കോർഡ് തലത്തിലേക്ക് കുതിച്ചുയർന്നതിനാൽ, മറ്റ് ഇന്ധന ഓപ്ഷനുകളേക്കാൾ സിഎൻജി ജനപ്രീതി നേടുന്നതിനുള്ള മുഖ്യ കാരണം. വ്യത്യസ്‍ത കാറുകളുടെ സിഎൻജി വേരിയന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുറത്തിറക്കാനും ഇത് ഇന്ത്യയിലെ നിരവധി വാഹന നിർമ്മാതാക്കളെ പ്രേരിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ പെട്രോൾ, സിഎൻജി ഇന്ധനങ്ങൾ സംയോജിപ്പിച്ച് സിഎൻജി മോഡലുകൾ പുറത്തിറക്കിത്തുടങ്ങിയിരിക്കുന്നു.

Advertisment

publive-image

മാരുതി സുസുക്കി വാഗൺആർ , ടാറ്റ ടിയാഗോ , ടാറ്റ ടിഗോർ , ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് സാൻട്രോ തുടങ്ങിയ മോഡലുകൾ സാധാരണ പെട്രോൾ എഞ്ചിനിനൊപ്പം ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ കാറുകളുടെ പെട്രോൾ എഞ്ചിനുകൾക്ക് പരമ്പരാഗത ഇന്ധനവും സിഎൻജിയും പ്രവർത്തിപ്പിക്കാൻ കഴിയും.

പ്രകൃതി സൌഹാര്‍ദ്ധം

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് സിഎൻജിയെ വിലകുറഞ്ഞതും ഹരിതവും വൃത്തിയുള്ളതുമായ ബദൽ ഇന്ധനമായി കണക്കാക്കുന്നു. പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് സിഎൻജി വാഹനങ്ങൾ 80 ശതമാനം കാർബൺ മോണോക്സൈഡ് പുറന്തള്ളുന്നത് കുറവാണെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. മറ്റ് ഫോസിൽ ഇന്ധനങ്ങളേക്കാൾ 45 ശതമാനം കുറവ് ഹൈഡ്രോകാർബണുകൾ സിഎൻജി ഉൽപ്പാദിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എഞ്ചിന് സിഎൻജി നല്ലതാണ്

വാഹനത്തിന്റെ എഞ്ചിനുള്ള ഏറ്റവും വൃത്തിയുള്ള ഇന്ധനമായി സിഎൻജി കണക്കാക്കപ്പെടുന്നു. പെട്രോൾ അല്ലെങ്കിൽ ഡീസൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറച്ച് അവശിഷ്ടമാണ് അവശേഷിക്കുന്നത്. സിഎൻജി ജ്വലിക്കുമ്പോള്‍ പെട്രോൾ അല്ലെങ്കിൽ ഡീസൽ ജ്വലന സമയത്ത് പുറത്തു വിടുന്നത് പോലെയുള്ള കണികകൾ പുറത്തുവിടുന്നില്ല. ഇത് എഞ്ചിന്റെ പൈപ്പുകൾക്കും ട്യൂബുകൾക്കും കേടുപാടുകൾ കുറയ്ക്കുകയും ഒപ്പം, എഞ്ചിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പെട്രോളിനേക്കാൾ സുരക്ഷിതം

സിഎൻജി പെട്രോളോ ഡീസലോ ദ്രാവക രൂപത്തിൽ വരുന്നില്ല. ഒരു വാതകമായതിനാൽ, അത് പെട്രോൾ, ഡീസൽ എന്നിവയേക്കാൾ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് ലയിക്കുന്നു. അതിനാൽ ഒരു സിഎൻജി വാഹനത്തിൽ തീപിടുത്തത്തിനുള്ള സാധ്യത പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് കുറവാണ്. സിഎൻജി സിലിണ്ടറുകൾ സാധാരണയായി പെട്രോൾ അല്ലെങ്കിൽ ഡീസൽ ടാങ്കുകളേക്കാൾ വളരെ ദൃഢമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, സിഎൻജിയുടെ ഇഗ്നിഷൻ പോയിന്റ് 540 ഡിഗ്രി സെൽഷ്യസാണ്, ഇത് പെട്രോളിന്റെയോ ഡീസലിന്റെയോ ഇഗ്നിഷൻ പോയിന്റിന്റെ ഇരട്ടിയാണ്. അതിനാൽ, പെട്രോളിനേക്കാൾ സിഎൻജി സുരക്ഷിതമാണ്.

Advertisment