Advertisment

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളുമായി ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്..

author-image
ടെക് ഡസ്ക്
New Update

ഒടുവിൽ ഉത്സവകാലം വീണ്ടും വന്നെത്തിക്കഴിഞ്ഞു. വിൽപ്പന കണക്കുകൾ വർധിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധ കാർ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയില്‍ ഉടനീളം കാര്യമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന സമയമാണിത്.

Advertisment

publive-image

ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളിലും വാങ്ങുന്നവർക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ ഹാരിയർ 5,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാരിയർ , സഫാരി മോഡൽ ലൈനപ്പിലേക്ക് ടാറ്റ അടുത്തിടെ രണ്ട് പുതിയ വേരിയന്റുകൾ ചേർത്തിരുന്നു. ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി XMS, XMAS മോഡലുകൾ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. രണ്ട് എസ്‌യുവികളുടെയും പുതിയ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് ലഭിക്കും.

ടിയാഗോ ഹാച്ച്ബാക്കിന് 20,000 വരെ വിലക്കിഴിവും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടാറ്റ ടിഗോറിന് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 20,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 3,000 രൂപയുടെ അധിക കോർപ്പറേറ്റ് കിഴിവുമുണ്ട്. ടിഗോർ സിഎൻജി വേരിയന്റ് 25,000 രൂപ വരെ (10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് + 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്) വരെ കിഴിവിലാണ് ലഭിക്കുന്നത്.

Advertisment