Advertisment

സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ എന്നറിയപ്പെടുന്ന പതിപ്പിന്‍റെ പണിപ്പുരയിലാണ്; കുഷാക്ക് ആനിവേഴ്‌സറി എഡിഷൻറെ സവിശേഷതകളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖ് എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പിന്‍റെ പണിപ്പുരയിലാണ്. അത് വരും ആഴ്‍ചകളിൽ അവതരിപ്പിക്കും. കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ എന്നറിയപ്പെടുന്ന ഈ മോഡൽ ഇപ്പോൾ രാജ്യത്തെ ഒരു പ്രാദേശിക ഡീലർഷിപ്പിൽ കണ്ടെത്തി.

Advertisment

publive-image

സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി പതിപ്പിന് ഗ്രിൽ, ക്ലാഡിംഗ്, ഡോർ ഹാൻഡിലുകൾ എന്നിവയ്‌ക്ക് ക്രോം ഫിനിഷ് ലഭിക്കുന്നു. സി-പില്ലറുകളിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഡെക്കലുകളും ഓഫർ ചെയ്യുന്നു. ഇന്റീരിയറിലെ ആദ്യ നോട്ടം കറുപ്പും ചാരനിറത്തിലുള്ള തീമും, 'ആനിവേഴ്‌സറി എഡിഷൻ' ഇൻസേർട്ടോടുകൂടിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും 'ആനിവേഴ്‌സറി എഡിഷൻ' സ്റ്റിച്ചിംഗ് ഉള്ള പില്ലോകളും വെളിപ്പെടുത്തുന്നു.

സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി പതിപ്പ് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയി വീലുകൾ, സിൽവർ റൂഫ് റെയിലുകൾ, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയും സജ്ജീകരിച്ചേക്കാം.

സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി പതിപ്പ് കാൻഡി വൈറ്റ്, കാർബോൾ സ്റ്റീൽ എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത പെയിന്‍റ് സ്‌കീമുകളിലാണ്  എത്തുക.  സൈഡ് ക്ലാഡിംഗിലും ഡോർ എഡ്‍ജ് ഗാർഡിലും സ്കോഡ സിൽവർ ഇൻസേർട്ട് ചേർത്തിട്ടുണ്ട്. 'ആനിവേഴ്‌സറി എഡിഷൻ' എന്ന അക്ഷരത്തിൽ സി-പില്ലറിൽ ഒരു ബോഡി ഡെക്കൽ ഉണ്ട്. പുതിയ മോഡൽ ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ എല്ലാ സവിശേഷതകളും പങ്കിടും. ക്യാബിൻ ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ചില സിൽവർ ഇൻസെർട്ടുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം.

110 ബിഎച്ച്പി, 1.0 എൽ ടിഎസ്ഐ പെട്രോൾ, 147 ബിഎച്ച്പി, 1.5 എൽ ടിഎസ്ഐ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോഡ കുഷാക്ക് ലഭ്യമാവുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 1.0L ഉള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.5L TSI ഉള്ള 7-സ്പീഡ് DSG എന്നിവ ഉൾപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, കുഷാക്ക് ആനിവേഴ്‌സറി എഡിഷനിൽ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും മറ്റും ലഭിക്കാൻ സാധ്യതയുണ്ട്. സ്‌പെഷ്യൽ എഡിഷൻ മോഡലിന് അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 20,000 രൂപ മുതല്‍ 30,000 രൂപ വരെ വില കൂടിയേക്കാം.

Advertisment