Advertisment

പുത്തൻ ഹോണ്ട WR-V 2022 നവംബർ 2-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി

New Update

പുത്തൻ ഹോണ്ട WR-V 2022 നവംബർ 2-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി. 2021-ലെ ഇന്തോനേഷ്യ മോട്ടോർസ് ഷോയിൽ ആണ് ഈ സബ്കോംപാക്റ്റ് എസ്‌യുവി ആദ്യമായി ഹോണ്ട RS കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ചത്. 2023-ൽ ഇന്ത്യയിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, 2023 ജനുവരിയിൽ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യ-സ്പെക്ക് മോഡൽ അമേസ് സബ്കോംപാക്ട് സെഡാനുമായി ഹോണ്ട WR-V പ്ലാറ്റ്ഫോം പങ്കിടും.

Advertisment

publive-image

ക്രോസ്ഓവർ-ഇഷ് സ്റ്റാൻസ് ഫീച്ചർ നൽകുന്ന പുതിയ ഹോണ്ട എസ്‌യുവിയുടെ സൈഡ് പ്രൊഫൈൽ, പുതിയ ടീസർ ചിത്രത്തിൽ നിന്ന് വ്യക്തമാണ്. LED DRL-കൾ, വേറിട്ട ഹുഡ്, ഡ്യുവൽ കളർ ORVM-കൾ, റൂഫ് റെയിലുകൾ, ടെയിൽലാമ്പുകൾ എന്നിവയോടുകൂടിയ അതിന്റെ എൽഇഡി ഹെഡ്‌ലാമ്പുകളും ഇതിൽ കാണാം. പുതിയ തലമുറ HR-V RS-ൽ കണ്ടതുപോലെ, ക്രോം സ്റ്റഡ് ചെയ്ത RS ട്രീറ്റ്‌മെന്റോടുകൂടിയ പരമ്പരാഗത ഗ്രിൽ ഹോണ്ട WR-V-യിൽ ഉണ്ടായിരിക്കുമെന്ന് നേരത്തേ പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഹെഡ്‌ലാമ്പ് ഡിസൈൻ  തികച്ചും വ്യത്യസ്തമായിരിക്കും. പുതിയ ഹോണ്ട എസ്‌യുവിക്ക് താഴ്ന്ന ബമ്പർ ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പ് അസംബ്ലി, വിശാലമായ എയർ ഡാം, മൂന്ന് നോട്ടുകളുള്ള പ്ലേറ്റ്-സ്റ്റൈൽ ട്രിം എന്നിവ ഉണ്ടായിരിക്കും.

ഫീച്ചർ അനുസരിച്ച്, പുതിയ WR-V യിൽ കൂടുതൽ ഓഫറുകൾ ഉണ്ടാകും. പുതിയ 2023 ഹോണ്ട WR-V, കണക്റ്റഡ് കാർ ഫീച്ചറുകൾ, ആംബിയന്റ് ലൈറ്റിംഗ്, ലെതർ അപ്‌ഹോൾസ്റ്ററി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് പുറത്തുവരാൻ സാധ്യത.

പുതിയ WR-V യുടെ ഔദ്യോഗിക എഞ്ചിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആഗോള വിപണിയിൽ പെട്രോൾ, പെട്രോൾ-ഹൈബ്രിഡ്, ഡീസൽ പവർട്രെയിനുകളിലാകും ഇത് എത്തുക. ഇന്ത്യയിൽ, പുതിയ 2023 ഹോണ്ട WR-V 1.5L i-VTEC പെട്രോൾ മോട്ടോറും രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും - ഒരു 6-സ്പീഡ് മാനുവൽ, ഒരു CVT ഓട്ടോമാറ്റിക് എന്നീ സവിശേതകളോടെ ആയിരിക്കും എത്തുക എന്നാണ് സൂചന. ഈ യൂണിറ്റ് 121PS കരുത്തും 145Nm ടോർക്കും സൃഷ്‍ടികും. അതേസമയം ഇന്ത്യയില്‍ ഈ സബ്കോംപാക്റ്റ് എസ്‌യുവി ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാകില്ല.

Advertisment