Advertisment

ഒല ഇലക്ട്രിക് സ്‌കൂട്ടർ ഓർഡറുകൾക്കുള്ള പർച്ചേസ് വിൻഡോ ഡിസംബർ 16ലേക്ക് മാറ്റി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി എസ്1 സ്‌കൂട്ടറുകളുടെ പുതിയ ഓർഡറുകൾക്കായുള്ള പർച്ചേസ് വിൻഡോ ഡിസംബർ 16ലേക്ക് മാറ്റി. പുതിയ ഓർഡറുകൾക്കുള്ള പർച്ചേസ് വിൻഡോ നവംബർ 1 മുതൽ തുറക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിൽപ്പനയ്‌ക്കും കൈമാറ്റത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നത് ഉറപ്പാക്കാനും നിലവിലുള്ള ഓർഡറുകൾക്ക് മുൻഗണന നൽകാനുമാണ് പർച്ചേസ് വിൻഡോയിലെ മാറ്റമെന്ന് ഒല ഇലക്ട്രിക് പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള പർച്ചേസ് ഓർഡറുകൾക്കുള്ള ഡെലിവറി വിൻഡോകൾ മാറ്റമില്ലാതെ തുടരും.

പർച്ചേസ് വിൻഡോ തുറക്കുമ്പോൾ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ 499 രൂപയ്‌ക്ക് ബുക്ക്‌ചെയ്ത ഉപഭോക്താക്കൾക്ക് ഡിസംബർ 16 മുതൽ വാങ്ങലിനുളള ഓർഡർ നൽകാനാകും. നിലവിലുള്ള ഓർഡറുകൾക്കുള്ള അവസാന പേയ്മെന്റ് വിൻഡോ മാറ്റമില്ലാതെ തുടരും. നവംബർ 10ന് ടെസ്റ്റ് റൈഡുകൾ ആരംഭിക്കുന്നതിന് ശേഷം ഇത് പ്രവർത്തനക്ഷമമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഓല ഇലക്ട്രിക്കിന്റെ ആദ്യ പർച്ചേസ് വിൻഡോ സെപ്റ്റംബർ 15 മുതൽ 16 വരെ തുറന്നിരുന്നു. എസ്1 സ്‌കൂട്ടറുകൾ പ്രതിമാസം 2,999 രൂപ മുതൽ തുല്യ പ്രതിമാസ തവണകളിൽ(ഇഎംഐ) ലഭ്യമാണ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ നൂതന പതിപ്പായ ഒല എസ്1 പ്രോയുടെ ഇഎംഐ 3,199 രൂപ മുതൽ ലഭ്യമാണ്.

tech news
Advertisment