Advertisment

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട എസ്‌യുവി ആർഎസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു; 2023 ഹോണ്ട ഡബ്ല്യുആർ-വി എന്ന് വിളിക്കപ്പെടുന്ന പുതിയ ചെറു എസ്‌യുവിയുടെ സവിശേഷതകളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, 2022 നവംബർ രണ്ടിന് ഇന്തോനേഷ്യയിൽ ഹോണ്ട എസ്‌യുവി ആർഎസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ഹോണ്ട ഡബ്ല്യുആർ-വി എന്ന് വിളിക്കപ്പെടുന്ന പുതിയ ചെറു എസ്‌യുവി ടൊയോട്ട റൈസ്, ഡൈഹാറ്റ്‌സു റോക്കി, നിസാൻ മാഗ്‌നൈറ്റ്, കിയ സോനെറ്റ് എന്നിവയെ നേരിടും.

Advertisment

publive-image

കണ്‍സെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ എസ്‌യുവിക്ക് ബിആർ-വി, എച്ച്ആർ-വി എന്നിവയുൾപ്പെടെ വലിയ ഹോണ്ട എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. പുതിയ മോഡലിന്റെ ഫ്രണ്ട് ഫാസിയയിൽ ബ്രിയോയുടെയും ബിആർ-വിയുടെയും സംയോജനമുണ്ടാകും. കൂടാതെ ലൈറ്റിംഗ് സിസ്റ്റം ഡിസൈൻ എല്ലാ പുതിയ ഹോണ്ട സിവിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ആയിരിക്കും.

2023 ഹോണ്ട ഡബ്ല്യുആർ-വി എസ്‌യുവിയുടെ പിൻ പ്രൊഫൈലിന് പുതിയ എച്ച്ആർ-വിയുമായി സാമ്യമുണ്ട്. ആര്‍എസ് എസ്‍യുവി കോൺസെപ്‌റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഡബ്ല്യുആർ-വി മോഡലിന് പുതിയ HR-V RS-ന് സമാനമായ ക്രോം സ്റ്റഡ് ചെയ്ത RS ട്രീറ്റ്‌മെന്റോടുകൂടിയ കൂടുതൽ പരമ്പരാഗത ഫ്രണ്ട് ഗ്രില്ലും ലഭിക്കും.

കൺസെപ്റ്റിന് കുത്തനെയുള്ള സ്‌ക്രീനും പിന്നിൽ പൂർണ്ണ വീതിയുള്ള എൽഇഡി സിഗ്‌നേച്ചറുകളും ഉണ്ടായിരുന്നു. പ്രൊഡക്ഷൻ പതിപ്പിന് കൂടുതൽ പരമ്പരാഗത ആംഗിളുകളും ടെയിൽ-ലാമ്പ് ക്ലസ്റ്ററുകളും ഉണ്ടായിരിക്കും. റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലർ, വിപരീത എൽ-ആകൃതിയിലുള്ള എൽഇഡി സിഗ്‌നേച്ചറുകളുള്ള 3D-സ്റ്റൈൽ ടെയിൽ-ലൈറ്റുകൾ, ഡിഫ്യൂസർ ഏരിയയിൽ സിൽവർ ട്രിം എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

പുതിയ മോഡൽ ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സൺ, മാരുതി ബ്രെസ്സ എന്നിവയ്‌ക്കും മറ്റുള്ളവക്കും എതിരാളിയാകും. ഇന്തോനേഷ്യൻ-സ്പെക്ക് മോഡലിന് ഏകദേശം 4.1 മീറ്റർ നീളമുണ്ടാകുമ്പോൾ, ഇന്ത്യ-സ്പെക്ക് മോഡലിന് നാല് മീറ്ററിൽ താഴെയായിരിക്കും. സിറ്റിയുടെ പ്ലാറ്റ്‌ഫോമുമായി നിരവധി സമാനതകളുള്ള ഹോണ്ടയുടെ അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-സ്പെക്ക് മോഡൽ. ഇത് ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമാണ്, ഇത് വ്യത്യസ്ത ബോഡി ശൈലികൾക്കും എഞ്ചിൻ ഓപ്ഷനുകൾക്കും അനുയോജ്യമാണ്.

Advertisment