Advertisment

പുതിയ തലമുറ സുസുക്കി സ്വിഫ്റ്റിന്റെ ലോക പ്രീമിയർ 2022 ഡിസംബറിൽ ഉണ്ടാകും; പുതുതായി രൂപകല്പന ചെയ്ത ഗ്രിൽ, പുതിയ സി ആകൃതിയിലുള്ള എയർ സ്പ്ലിറ്ററുകളോട് കൂടിയ പുതുക്കിയ ബമ്പർ തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ..

author-image
ടെക് ഡസ്ക്
New Update

പുതിയ തലമുറ സുസുക്കി സ്വിഫ്റ്റിന്റെ ലോക പ്രീമിയർ 2022 ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഹാച്ച്ബാക്കിന്റെ പുതിയ മോഡലും അടുത്ത വർഷം ഇന്ത്യയിൽ എത്തും. മാരുതി സുസുക്കി പുതിയ 2023 മാരുതി സ്വിഫ്റ്റ് ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ ജനുവരി 13 മുതൽ ഈ ഓട്ടോമോട്ടീവ് ഇവന്റ് ആരംഭിക്കും. അതേസമയം പുതത്ൻ സ്വിഫ്റ്റിന്‍റെ ഇന്ത്യൻ അരങ്ങേറ്റം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Advertisment

publive-image

ഹാച്ച്ബാക്കിൽ കാര്യമായ കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും വരുത്താൻ സാധ്യതയുണ്ട്. പുതിയ മാരുതി സ്വിഫ്റ്റ് 2023-ൽ പുതുതായി രൂപകല്പന ചെയ്ത ഗ്രിൽ, പുതിയ സി ആകൃതിയിലുള്ള എയർ സ്പ്ലിറ്ററുകളോട് കൂടിയ പുതുക്കിയ ബമ്പർ, വിശാലവും താഴ്ന്നതുമായ എയർ ഇൻടേക്ക്, പുതിയ എൽഇഡി ഘടകങ്ങളുള്ള സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, മുൻവശത്ത് പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഉൾപ്പെടുന്നു. സൈഡ് പ്രൊഫൈൽ വലുതും പുതിയതുമായ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പുതിയ ബോഡി പാനലുകൾ, വീൽ ആർച്ചുകളിലെ ഫോക്സ് എയർ വെന്റുകൾ, ബ്ലാക്ക്ഡ് ഔട്ട് തൂണുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ എന്നിവ ഉപയോഗിച്ച് പരിഷ്‌കരിക്കും.

സി-പില്ലറിൽ പിൻ ഡോർ ഹാൻഡിലുകളുള്ള നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ 2023 മാരുതി സ്വിഫ്റ്റിന് ഡോർ ഹാൻഡിലുകൾ വാതിലുകളിൽ സംയോജിപ്പിച്ചിരിക്കും. പിൻഭാഗത്തും ചില മാറ്റങ്ങൾ വരുത്തിയേക്കും. പുതിയ ബലേനോ ഹാച്ച്ബാക്കിന് സമാനമായി പരിഷ്‌കരിച്ച ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും ഹാച്ച്ബാക്ക് രൂപകൽപന ചെയ്യുക. അതിന്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. പുതിയ സ്വിഫ്റ്റ് നിലവില 3845 എംഎം നീളവും 1735 എംഎം വീതിയും 1530 എംഎം ഉയരവും 2450 എംഎം വീൽബേസും തുടരും.

ഇന്റീരിയർ അപ്‌ഗ്രേഡുകളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സുസുക്കി വോയ്‌സ് അസിസ്റ്റ്, OTA (ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ) എന്നിവയ്‌ക്കൊപ്പം വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (പുതിയ സ്‍മാര്ട്ട് പ്ലേ പ്ര പ്ലസ്) ഉൾപ്പെട്ടേക്കാം. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, പുതിയ സ്വിഫ്റ്റിന് 360 ഡിഗ്രി ക്യാമറ, ട്രാഫിക് സൈൻ തിരിച്ചറിയൽ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും നൽകാൻ സാധ്യതയുണ്ട്.

പുതിയ 2023 മാരുതി സ്വിഫ്റ്റ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടും അല്ലാതെയും 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ആയിരിക്കു ട്രാൻസ്‍മിഷൻ. ആഗോളതലത്തിൽ, പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ടിന് ശക്തമായ 1.4 എൽ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് പെട്രോൾ മോട്ടോറാണ് വാഗ്ദാനം ചെയ്യുന്നത്.

Advertisment