ഓട്ടോ എക്‌സ്‌പോ 2023: തങ്ങളുടെ പവലിയൻ മെറ്റാവേഴ്‌സിൽ ലഭ്യമാകുമെന്ന് മാരുതി

New Update

publive-image

Advertisment

നോയിഡ: 2023 ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ പവലിയൻ മെറ്റാവേഴ്‌സിൽ ലഭ്യമാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ഓട്ടോ എക്‌സ്‌പോ 2023-നുള്ള എക്‌സ്‌ക്ലൂസീവ് മെറ്റാവേർസ് പ്ലാറ്റ്‌ഫോമായ മാരുതി സുസുക്കി എക്‌സ്‌പോവേഴ്‌സ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് എക്‌സ്‌പോവേഴ്‌സ് അനുഭവിക്കുന്നതിനായി വെർച്വൽ റിയാലിറ്റി ഡിവൈസുകളുമായി മാരുതി ഇന്ത്യയിലുടനീളമുള്ള 1,100 നെക്‌സ, അരീന ഡീലർഷിപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി, 5 ഡോർ ജിംനി, ഒരു പുതിയ സബ് കോംപാക്റ്റ് എസ്‌യുവി എന്നിവയുൾപ്പെടെ 16 മോഡലുകൾ കാർ നിർമ്മാതാവ് പ്രദർശിപ്പിക്കും. വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ പ്രോട്ടോടൈപ്പും ഉണ്ടാകും. കൂടാതെ, ഗ്രാൻഡ് വിറ്റാര, എക്‌സ്എല്‍6, സിയാസ്, എർട്ടിഗ, ബ്രെസ്സ, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളും പ്രദർശിപ്പിക്കും.

മാരുതി സുസുക്കി എക്‌സ്‌പോവേഴ്‌സിന് എക്‌സ്‌പോവേഴ്‌സ് ലോബി, അഡ്വഞ്ചർ സോൺ, ആംഫി തിയേറ്റർ, ടെക്‌നോളജി സോൺ, സസ്റ്റൈനബിലിറ്റി സോൺ, സ്റ്റുഡിയോ സോൺ, ലോഞ്ച് സോൺ, എന്റർടൈൻമെന്റ് സോൺ, മൾട്ടി യൂസർ ഇന്ററാക്ഷനുകൾ എന്നിവ ഉണ്ടായിരിക്കും.

Advertisment