മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ താർ എസ്‌യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവർട്രെയിൻ ഓപ്ഷനും അവതരിപ്പിച്ചു. മോഡൽ ലൈനപ്പിന് പുതിയ 1.5 എൽ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ മോട്ടോർ, 117 ബിഎച്ച്‌പി പവറും 300 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5L ഡീസൽ എഞ്ചിനും നിലവിലുള്ള 2.0L എംസ്റ്റാലിയൻ ടർബോ പെട്രോൾ യൂണിറ്റും ഉള്ള RWD (2WD – ടൂ-വീൽ ഡ്രൈവ്) സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയം.
ടർബോ-പെട്രോൾ RWD വേരിയന്റിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് വേരിയന്റുമായി മാത്രം വരുന്നു. ഇത് കൂടാതെ, കാർ നിർമ്മാതാവ് രണ്ട് പുതിയ കളർ സ്കീമുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് – എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ്. പുതിയ 2023 മഹീന്ദ്ര ഥാർ 1.5 എൽ ഡീസൽ, 2.0 ടർബോ പെട്രോൾ 4×2 വേരിയന്റുകൾക്ക് യഥാക്രമം 9.99 ലക്ഷം രൂപയും 13.49 ലക്ഷം രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.
പുതിയ മഹീന്ദ്ര ഥാര്‍ RWD വിലകൾ
Thar RWD വകഭേദങ്ങൾ വിലകൾ (എക്സ്-ഷോറൂം)
1.5 ഡീസൽ MT AX (O) 9.99 ലക്ഷം
1.5 ഡീസൽ MT LX 10.99 ലക്ഷം
2.0 പെട്രോൾ AT LX 13.49 ലക്ഷം
ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ 2023 മഹീന്ദ്ര ഥാർ 4X2/RWD വേരിയന്റുകൾ വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ORVM-കൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ വാഗ്ദാനം ചെയ്യുന്നു. പുറംഭാഗത്ത്, സ്പോർട്ടി ബ്ലാക്ക് ഫ്രണ്ട്, റിയർ ബമ്പറുകൾ, മോൾഡഡ് ഫൂട്ട്‌സ്‌റ്റെപ്പുകൾ, ഫോഗ് ലാമ്പ് ക്ലസ്റ്ററുകൾ, ഓൾ-ടെറൈൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.
മഹീന്ദ്രയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളിൽ, മഹീന്ദ്ര ഥാറിന്റെ ലോംഗ്-വീൽബേസ് (എൽഡബ്ല്യുബി) പതിപ്പ് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ജനുവരി 26 ന് മോഡൽ അരങ്ങേറ്റം കുറിക്കുമെന്നും തുടർന്ന് 2023 രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.
കരുത്തിനായി, എസ്‌യുവിയിൽ അതേ 2.0 ലിറ്റർ പെട്രോൾ, 2.2 എൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിക്കും. 3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 5-ഡോർ മഹീന്ദ്ര ഥാറിന് ഏകദേശം ഒരു ലക്ഷം രൂപ പ്രീമിയം വില പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനിക്കും അഞ്ച് ഡോർ ഫോഴ്‌സ് ഗൂർഖയ്ക്കും എതിരെ ഇത് മത്സരിക്കും.
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിലുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ സതി സുനിൽ ആലപിച്ച ദൈവ ദശകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുപൂജ, ഭജന, തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. കെ എൻ കുമാരനനും കുടുംബവും നേതൃത്വം നൽകിയ പൂജയിൽ നിരവധി ഭക്തജനങ്ങളും കൂടാതെ കേന്ദ്രയുടെ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ട്രെഷറർ കെ സുന്ദരേശൻ, മുൻ ജനറൽ സെക്രട്ടറി എസ് കെ കുട്ടി, […]
മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. […]
ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്ലികൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]