Advertisment

ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിന്റെ ടാറ്റ പാസഞ്ചേഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെ ഏറ്റെടുക്കൽ നടപടികള്‍ ഔദ്യോഗികമായി പൂർത്തിയാക്കി; വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫര്‍ സ്വീകരിച്ച എല്ലാ യോഗ്യരായ ജീവനക്കാരും ഇനി മുതൽ പ്രാബല്യത്തിൽ വരുന്ന ടാറ്റ പാസഞ്ചേഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ജീവനക്കാരായി മാറി. ഏകദേശം 725.7 കോടിയരൂപയുടെ ഈ ഏറ്റെടുക്കൽ ഇടപാടിലൂടെ മുമ്പ് ഫോർഡ് ഇന്ത്യ ജീവനക്കാരുടെ സേവനങ്ങൾ, വാഹന നിർമ്മാണ പ്ലാന്റ്, ഇവയിൽ ഉണ്ടായിരുന്ന മുഴുവൻ ഭൂമിയും കെട്ടിടങ്ങളും, മെഷിനറികളും ടാറ്റാ മോട്ടോഴ്‍സിന് സ്വന്തമാണ്.

Advertisment

publive-image

ടാറ്റ മോട്ടോഴ്‌സ് ഇവികളിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ ഇതിനകം തന്നെ ഇലക്ട്രിക്ക് വാഹന സെഗ്മെന്റില്‍ കമ്പനിക്ക് വൻ പങ്കാളിത്തമുണ്ട്. മുൻ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കുന്നതോടെ, കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനാണ് ടാറ്റയുടെ നീക്കം. 4.20 ലക്ഷം യൂണിറ്റ് വരെ ഉല്‍പ്പാദനം ഉയര്‍ത്താൻ സാധിക്കും.

നിലവിൽ, നിർമ്മാതാവിന് പ്രതിവർഷം 3,00,000 യൂണിറ്റുകളുടെ നിർമ്മാണ ശേഷിയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.

മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Advertisment