ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പ് ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മൂന്ന് എസ്‌യുവി അനാച്ഛാദനങ്ങൾക്ക് സാക്ഷ്യം വഹിക്കും. ശ്രേണിയിൽ സബ്-4 മീറ്റർ കൂപ്പെ എസ്‌യുവി (ബലേനോ ക്രോസ്), 5-ഡോർ ജിംനി, ഒരു ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടും. കൂടാതെ, കാർ നിർമ്മാതാവ് 2025 ഓടെ ഇന്ത്യയിൽ ഒരു പുതിയ, മൂന്ന് വരി എസ്‌യുവി കൊണ്ടുവരും.
മാരുതി Y17 എന്ന കോഡുനാമത്തില്‍ വരുന്ന പുതിയ മാരുതി 7-സീറ്റർ എസ്‌യുവിക്ക് അടിസ്ഥാനമിടുന്നത് അതേ ഗ്ലോബൽ സി പ്ലാറ്റ്‌ഫോം ആണ്. അതിന്റെ വീൽബേസ് അതിന്റെ അഞ്ച് സീറ്റർ സഹോദരങ്ങളേക്കാൾ നീളമുള്ളതായിരിക്കും. ഇത് ഒരു അധിക സീറ്റ് ഉൾക്കൊള്ളാനും കൂടുതൽ ക്യാബിൻ ഇടം നൽകാനും സഹായിക്കും.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5L K15C പെട്രോൾ എഞ്ചിനിലാണ് മാരുതി ഗ്രാൻഡ് വിറ്റാര എത്തുന്നത്. മോട്ടോർ 103 ബിഎച്ച്‌പിയുടെ പീക്ക് പവർ പുറപ്പെടുവിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സ്വന്തമാക്കാം.
പുതിയ മാരുതി 7 സീറ്റർ എസ്‌യുവി കമ്പനിയുടെ ഹരിയാനയിലെ പുതിയ ഖാർഖോഡ പ്ലാന്റിൽ നിർമ്മിക്കും. ഈ സൗകര്യത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡല്‍ ആയിരിക്കും ഇത്. ഖാർഖോഡ പ്ലാന്റിന്റെ നിർമ്മാണത്തിനും കമ്മീഷൻ ചെയ്യുന്നതിനുമായി, 2023 സാമ്പത്തിക വർഷത്തിൽ 7,000 കോടി രൂപയിലധികം നിക്ഷേപിക്കാൻ കാർ നിർമ്മാതാവ് പദ്ധതിയിടുന്നു.
ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്ലികൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]
ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]