Advertisment

ഓൾ-ന്യൂ ബിഎംഡബ്ല്യു 7 സീരീസ് ഇന്ത്യയിൽ ഫസ്റ്റ്-എവർ ഫുള്ളി ഇലക്ട്രിക് ബിഎംഡബ്ല്യു ഐ7-നൊപ്പം പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഏഴാം തലമുറ ഓൾ-ന്യൂ ബിഎംഡബ്ല്യു 7 സീരീസ് ഇന്ത്യയിൽ ഫസ്റ്റ്-എവർ ഫുള്ളി ഇലക്ട്രിക് ബിഎംഡബ്ല്യു ഐ7-നൊപ്പം പുറത്തിറക്കി. ഇതോടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിനുകളിൽ ബിഎംഡബ്ല്യു ഫ്ലാഗ്ഷിപ്പ് ലഭ്യമാകും.

ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ബിഎംഡബ്ല്യു 740ഐ എം സ്‌പോർട്ട് പ്രാദേശികമായി നിർമ്മിക്കുന്നത്. അതേസമയം ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു ഐ7 x ഡ്രൈവ്60 പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി (സിബിയു) ലഭ്യമാണ്.

ഡീസൽ വേരിയന്റ് പിന്നീട് അവതരിപ്പിക്കും. കാറുകൾ ബിഎംഡബ്ല്യു ഇന്ത്യ ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാം. 2023 മാർച്ച് മുതൽ ഡെലിവറി ആരംഭിക്കും.

കാറുകൾ ഇനിപ്പറയുന്ന എക്‌സ് ഷോറൂം വിലയിൽ ലഭ്യമാണ് -

ഓൾ-ന്യു ബിഎംഡബ്ല്യു 740ഐ എം സ്‌പോർട്ട് - ഐഎന്‍ആര്‍ 1,75,00,000

ഫസ്റ്റ്-എവർ ഫുള്ളി ഇലക്ട്രിക് ബിഎംഡബ്ല്യു ഐ7 xഡ്രൈവ്60 - ഐഎന്‍ആര്‍ 1,95,00,000

Advertisment