Advertisment

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ പതിപ്പിലും വളരെ ശ്രദ്ധേയമായ ചില മോഡലുകൾ ടാറ്റ പ്രദർശിപ്പിച്ചിട്ടുണ്ട്; ആ മോഡലുകളെപ്പറ്റി..

author-image
ടെക് ഡസ്ക്
New Update

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ പതിപ്പിലും വളരെ ശ്രദ്ധേയമായ ചില മോഡലുകൾ ടാറ്റ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി കാർ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ഇടം തങ്ങളുടെ കൺസെപ്റ്റ് വാഹനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് ടാറ്റ എന്നതും ശ്രദ്ധേയമാണ്. ഇതാ ടാറ്റാ പവലിയനില്‍ നിന്നുള്ള ചില കാഴ്‍ചകള്‍..

Advertisment

publive-image

ടാറ്റ ഹാരിയർ ഇ വി

2023 ഓട്ടോ എക്‌സ്‌പോയിലെ ടാറ്റ മോട്ടോഴ്‌സ് പവലിയനിൽ ഹാരിയർ ഇവിയും പ്രദർശിപ്പിച്ചിട്ടുണ്ട്. അതിന്റെ ബാഹ്യ രൂപകൽപ്പനയുടെ കാര്യത്തിൽ ഏകദേശം നിര്‍മ്മാണത്തിന് തയ്യാറായ മോഡലാണ് വേദിയിലുള്ളത്.  ഫുൾ-ഇലക്‌ട്രിക് ത്രീ-വരി എസ്‌യുവി എന്ന നിലയിൽ, ഹാരിയർ ഇവി ലോഞ്ച് ചെയ്യുമ്പോൾ വിപണിയില്‍ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും എന്നുറപ്പ്.

ടാറ്റ സിയറ ഇവി കൺസെപ്റ്റ്

ഓട്ടോ എക്‌സ്‌പോയുടെ മുൻ പതിപ്പിലും സിയറ ഇവി കൺസെപ്റ്റ് ടാറ്റ പ്രദർശിപ്പിച്ചിരുന്നെങ്കിലും ഇത്തവണ അതിന്റെ ഉൽപ്പാദന രൂപത്തോട് അടുത്ത മോഡലാണ് വേദിയിലുള്ളത്. ഒരുകാലത്ത് ഇന്ത്യൻ റോഡുകളിലെ ഒരു സാധാരണ കാഴ്ചയായിരുന്നു സിയറ എസ്‌യുവികൾ.

ടാറ്റ കര്‍വ്വ് ഐസിഇ പതിപ്പ്

ഓട്ടോ എക്‌സ്‌പോ 2023-ലെ ഏറ്റവും മികച്ചതായി കാണപ്പെടുന്ന കൺസെപ്‌റ്റുകളിൽ ഒന്നാണ് ടാറ്റയുടെ കര്‍വ്വ്. കഴിഞ്ഞ വർഷം ഓൾ-ഇലക്‌ട്രിക് കര്‍വ്വ് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു.

ടാറ്റ പഞ്ച് സിഎൻജി

ടാറ്റ പഞ്ച് സിഎൻജി ഓട്ടോ എക്‌സ്‌പോ 2023-ലും പ്രദർശിപ്പിച്ചിട്ടുണ്ട്. പഞ്ചിന്റെ 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിര്‍ത്തും. എന്നാല്‍ അതിന്റെ സിഎൻജി മോഡിൽ, കാർ 77 എച്ച്പി പുറപ്പെടുവിക്കുകയും 97 എൻഎം ടോർക്ക് നൽകുകയും ചെയ്യും.

Advertisment