Advertisment

ലൈനപ്പ് സെറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിൽ എത്തുന്ന ജിംനി അഞ്ച് ഡോർ മോഡലിന്റെ പ്രത്യേകതകൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പുതിയ കാർ ലോഞ്ചുകളാണ് മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്‌യുവികളും. ഇരുമോഡലുകളുടെയും ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും ഏതെങ്കിലും അംഗീകൃത നെക്സ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം.

Advertisment

publive-image

മാരുതി ഫ്രോങ്‌ക്‌സിന്റെ വില മാർച്ചിൽ പ്രഖ്യാപിക്കുമെങ്കിലും, മാരുതി ജിംനി 2023 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തും. റെനോ കിഗറിനും നിസാൻ മാഗ്‌നൈറ്റിനും എതിരായി ഒരു സബ്-4 മീറ്റർ ക്രോസ്ഓവറാണ് ഫ്രോങ്‌ക്‌സ്. ഓഫ്-റോഡ് 5-ഡോർ എസ്‌യുവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.

ജിംനി അഞ്ച് ഡോർ മോഡൽ ലൈനപ്പ് സെറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിൽ വരുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു . 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5L K15B പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്തിരിക്കുന്ന മോട്ടോർ 105 bhp കരുത്തും 134 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ മാരുതി എസ്‌യുവി സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും മാനുവൽ ട്രാൻസ്‌ഫർ കെയ്‌സും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ ലോ റേഞ്ച് ഗിയർബോക്‌സും സഹിതമാണ് വരുന്നത്.

Advertisment