Advertisment

അള്‍ട്രോസ് സിഎൻജി, പഞ്ച് സിഎൻജി എന്നീ ടാറ്റ മോട്ടോഴ്‌സിന്റെ വരാനിരിക്കുന്ന രണ്ട് സിഎൻജി മോഡലുകളുടെ സവിശേഷതകൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വരാനിരിക്കുന്ന രണ്ട് സിഎൻജി മോഡലുകൾ പ്രദർശിപ്പിച്ചു. അള്‍ട്രോസ് സിഎൻജി, പഞ്ച് സിഎൻജി എന്നിവയായിരുന്നു അവ. രണ്ട് മോഡലുകളും ഈ വർഷം അവതരിപ്പിക്കും, എന്നാൽ അവയുടെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ടാറ്റ അള്‍ട്രോസ് സിഎൻജി ഈ വർഷം അവസാനം ഷോറൂമുകളിൽ എത്തും.

Advertisment

publive-image

മോഡലിനെക്കുറിച്ചുള്ള ശ്രദ്ധേയമായ വസ്‍തുത അതിന്റെ പുതിയ ഇരട്ട സിലിണ്ടർ സജ്ജീകരണമാണ്. അത് അതിന്റെ ബൂട്ട് സ്‌പേസ് അധികം തിന്നുന്നില്ല. പിൻ നിലയ്ക്ക് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഓരോ സിലിണ്ടറിനും 30 ലിറ്റർ ശേഷിയുണ്ട്. ഇതുകൂടാതെ, സിംഗിൾ അഡ്വാൻസ്ഡ് ഇസിയു (എഞ്ചിൻ കൺട്രോൾ യൂണിറ്റ്), ഡയറക്ട് സ്റ്റേറ്റ് സിഎൻജി എന്നിവയുമായി വരുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാർ കൂടിയാണ് ആൾട്രോസ് സിഎൻജി.

ഇതിന് വേഗതയേറിയ റീഫ്യൂലിംഗ്, ഇന്ധനങ്ങൾക്കിടയിൽ ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ എന്നിവയുണ്ട്. ഒരു മൈക്രോ സ്വിച്ച് വഴി ഇന്ധനം നിറയ്ക്കുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യാം. ഗ്യാസ് ചോർച്ചയുണ്ടായാൽ പെട്രോളിലേക്ക് മാറുന്നത് ഉറപ്പാക്കുന്ന ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ലീക്കേജ് ഡിറ്റക്ഷൻ ടെക്നോളജിയും ഈ മോഡലിലുണ്ട്.

ടാറ്റാ അള്‍ട്രോസ് സിഎൻജിയുടെ പവർട്രെയിൻ സിസ്റ്റത്തിൽ ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റോടുകൂടിയ 1.2L പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. CNG മോഡിൽ, സജ്ജീകരണം 77PS ന്റെ അവകാശവാദ ശക്തിയും 95Nm ടോർക്കും നൽകുന്നു. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭിക്കും.

Advertisment