Advertisment

പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ജാവ യെസ്‍ഡി മോട്ടോർസൈക്കിൾസ് വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് പുതിയ പെയിന്റ് ഓപ്ഷനുകൾ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജാവ 42, യെസ്‌ഡി റോഡ്‌സ്‌റ്റർ എന്നിവയെ പുതിയ നിറങ്ങളോടെ അപ്‌ഡേറ്റ് ചെയ്‌തതിനു പിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ നീക്കവും. യെസ്‌ഡി സ്‌ക്രാംബ്ലറിന് ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുന്നു. അതിന്റെ വില 2.10 ലക്ഷം രൂപയാണ്. യെസ്‌ഡി അഡ്വഞ്ചർ ഇപ്പോൾ വൈറ്റ്ഔട്ട് പെയിന്റ് സ്‌കീമിൽ 2.15 ലക്ഷം വിലയിൽ ലഭ്യമാണ്.

Advertisment

publive-image

പുതിയ നിറങ്ങൾ ഓഫറുകളിൽ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ ഊന്നിപ്പറയുന്നു ജാവ യെസ്‍ഡി മോട്ടോർസൈക്കിൾസ് അവകാശപ്പെടുന്നു. യെസ്‍ഡി അഡ്വഞ്ചറിലെ വൈറ്റ്ഔട്ട് നിറം പർവതങ്ങളിലെ മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

അതേസമയം, സ്‌ക്രാംബ്ലറിലെ ബോൾഡ് ബ്ലാക്ക് ഷേഡ് സ്റ്റെൽത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അഡ്വഞ്ചറും സ്‌ക്രാമ്പ്‌ളറും സ്വതന്ത്രമായ യെസ്ഡി കഥാപാത്രത്തിന്റെ പ്രതീകങ്ങളാണ്. രണ്ട് ഉദ്ദേശ്യത്തോടെ നിർമ്മിച്ച മോട്ടോർസൈക്കിളുകളും ആവേശത്ിന് വേണ്ടി നിർമ്മിച്ചതാണ്.

ഇരു ബൈക്കുകളും ഒരേ 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനിൽ നിന്നാണ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. യെസ്‌ഡി അഡ്വഞ്ചറിന്റെ മോട്ടോർ 29.8 ബിഎച്ച്‌പിയും 29.84 എൻഎം പീക്ക് ടോർക്കും ട്യൂൺ ചെയ്‌തിരിക്കുന്നു. അതേ മോട്ടോർ സ്‌ക്രാംബ്ലറിൽ 28.7 ബിഎച്ച്‌പിയും 28.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

Advertisment