Advertisment

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന 20 ലക്ഷത്തിൽ താഴെയുള്ള കാറുകളുടെ വിശദാംശങ്ങൾ..

author-image
ടെക് ഡസ്ക്
New Update

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള നിരവധി കാറുകൾ ഇന്ത്യൻ വിപണിയില്‍ എത്താൻ ഒരുങ്ങുകയാണ്. നിങ്ങൾ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന 20 ലക്ഷത്തിൽ താഴെയുള്ള ഈ വരാനിരിക്കുന്ന കാറുകൾക്കായി കാത്തിരിക്കുക.

Advertisment

publive-image

മാരുതി സുസുക്കി ദീർഘകാലമായി കാത്തിരിക്കുന്ന അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി 2023 മെയ് മാസത്തോടെ രാജ്യത്ത് അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ എസ്‌യുവി അനാച്ഛാദനം ചെയ്‍തു. മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്ക് ഇത് എതിരാളിയാകും, അവയ്ക്ക് അഞ്ച് ഡോർ പതിപ്പുകളും ലഭിക്കും.

2023-ൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ 5-ഡോർ പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. ദൈർഘ്യമേറിയ വീൽബേസിനെ അടിസ്ഥാനമാക്കി, പുതിയ ഥാർ അഞ്ച് ഡോർ മോഡലായിരിക്കും. വരാനിരിക്കുന്ന മാരുതി ജിംനിയെയും ഫോഴ്‌സിനെയും നേരിടും.

2023 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവർ പ്രദർശിപ്പിച്ചിരുന്നു. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി, പുതിയ ക്രോസ്ഓവർ റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരായി മത്സരിക്കും. നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായിരിക്കും ഇത് വിൽക്കുക.

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവയെ വെല്ലുവിളിക്കാൻ ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസർ കമ്പനി ഇതിനകം പുറത്തുവിട്ടു.

Advertisment