Advertisment

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി..

author-image
ടെക് ഡസ്ക്
New Update

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി. എന്നിരുന്നാലും, അതിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാങ്ങുന്നവർക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം.

Advertisment

publive-image

സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ പുതിയ മാരുതി ഫ്രോങ്‌ക്‌സ് ലഭിക്കും. ആദ്യത്തെ മൂന്ന് ട്രിമ്മുകൾ 1.2 എൽ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയിൽ ലഭിക്കും. ഡെൽറ്റ, ഡെൽറ്റ+ വകഭേദങ്ങളിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ലഭിക്കും.

പുതിയ 1.0L, 3-സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ ഡെല്‍റ്റ പ്ലസ്, സെറ്റ, ആല്‍ഫ ട്രിമ്മുകൾക്ക് കരുത്തേകും. മേൽപ്പറഞ്ഞ എല്ലാ ട്രിമ്മുകളിലും മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആണെങ്കിലും,സെറ്റ, ആല്‍ഫ ട്രിമ്മുകൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും.

രണ്ട് എഞ്ചിനുകളും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ ഗുണഫലങ്ങളുമായാണ് വരുന്നത്. ബൂസ്റ്റർജെറ്റ് യൂണിറ്റ് 100 ബിഎച്ച്പി കരുത്തും 147.6 എൻഎം ടോർക്കും സൃഷ്ടിക്കുമ്പോൾ, നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ 90 ബിഎച്ച്പിയും 113 എൻഎം ടോർക്കും നൽകുന്നു.

Advertisment