Advertisment

ഓട്ടോമൊബൈൽ മേഖലയുടെ വലിപ്പം 15 ലക്ഷം കോടി രൂപയായി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു; വിശദമായി അറിയാം..

author-image
ടെക് ഡസ്ക്
New Update

ലോഹങ്ങളുടെ പുനരുപയോഗം വര്‍ദ്ധിക്കുന്നത് ഇന്ത്യയിൽ ഓട്ടോ ഘടകങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്ന് കേന്ദ്ര മന്ത്രി. രാജ്യത്തെ വാഹന ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന് ഇത് സ്വയമേവ സഹായിക്കുകയും വാഹന നിർമ്മാതാക്കൾക്ക് കുറഞ്ഞ വിലയിൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യാൻ അനുവദിക്കുകയും ചെയ്യും. ഓട്ടോമൊബൈൽ മേഖലയുടെ വലിപ്പം 15 ലക്ഷം കോടി രൂപയായി ഇരട്ടിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Advertisment

publive-image

ഉൽപ്പന്നത്തിന്റെ വില കുറയ്ക്കുന്നതിന് മെറ്റീരിയൽ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കൂടുതൽ കയറ്റുമതി ചെയ്യുമെന്നും അതുകൊണ്ടാണ് സർക്കാർ വാഹനങ്ങൾ സ്ക്രാപ്പിംഗ് നയം പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാക്കിയ ഗഡ്‍കരി വർദ്ധിച്ച സ്ക്രാപ്പിംഗ് ഓട്ടോ ഘടകങ്ങളുടെ വില 30 ശതമാനം വരെ കുറയ്ക്കും എന്നും വ്യക്തമാക്കി.

2022ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി മാറിയ സമയത്താണ് ഗഡ്‍കരിയുടെ ഈ അഭിപ്രായം. വർധിച്ച വിൽപനയ്‌ക്ക് പുറമേ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉൽപ്പാദന ശേഷിയുടെ കാര്യത്തിലും വളരാൻ ഒരുങ്ങുകയാണ്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി ആ പ്രക്രിയയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി രാജ്യത്ത് മെറ്റൽ റീസൈക്ലിംഗ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങളിൽ നിന്നുള്ള ലോഹങ്ങൾ റീസൈക്കിൾ ചെയ്ത് പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്നു.

Advertisment