Advertisment

ജിംനിക്ക് കരുത്തേകുന്ന 103 ബിഎച്ച്‌പിയും 134 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിൻ വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

പ്പോഴിതാ പുതിയ ജിംനി എൽഡബ്ല്യുബി വേരിയന്‍റും ഫ്രോങ്ക്സ് ക്രോസ്ഓവറും ഓസ്ട്രേലിയൻ വിപണികളിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  പുതിയ മോഡലുകൾ ഇന്ത്യയിൽ നിർമ്മിച്ച് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യും.

Advertisment

publive-image

അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ബ്രാൻഡിന്റെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്ലാന്റിലും ഫ്രോങ്ക്സ് ക്രോസ്ഓവർ ഗുജറാത്തിലെ സുസുക്കിയുടെ പ്രൊഡക്ഷൻ പ്ലാന്റിലുമാണ് നിർമ്മിക്കുക. അഞ്ച് ഡോർ ജിംനിക്ക് 2,590 എംഎം വീൽബേസ് ഉണ്ട്. ഇത് മൂന്ന് ഡോർ മോഡലിനേക്കാൾ 300 എംഎം നീളമുള്ളതാണ്.

ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതിനായി നീളം 300 എംഎം വർദ്ധിപ്പിച്ചു. 103 ബിഎച്ച്‌പിയും 134 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിനാണ് അഞ്ച് ഡോറുകളുള്ള ജിംനിക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

ഇത് സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ എഡബ്ല്യുഡി സിസ്റ്റവും മാനുവൽ ട്രാൻസ്ഫർ കെയ്സും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സും നൽകുന്നു. എസ്‌യുവിക്ക് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രി ബ്രേക്ക് ഓവർ ആംഗിളും ഉണ്ട്. ഫോഴ്‌സ് ഗൂർഖയേക്കാൾ ഗ്രൗണ്ട് ക്ലിയറൻസുണ്ട് വാഹനത്തിന്.

Advertisment