Advertisment

ഒരു നല്ല ഡ്രൈവറാകാന്‍, തന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന്‍ കാക്കാന്‍ റോഡിലെ വരകളെക്കുറിച്ച് വിശദമായി അറിയാം..

New Update

റോഡിലെ ഗതാഗത ചിഹ്നങ്ങളെപ്പറ്റി ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. കാരണം ഡ്രൈവിംഗ് ലൈസന്‍സുള്ള പലര്‍ക്കും ഗതാഗത ചിഹ്നങ്ങളില്‍ പലതും അറിയില്ല. നമ്മളില്‍ പലരുടെയും സുരക്ഷാ ബോധം, സിഗ്നലുകളിലെ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകളില്‍ മാത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതുമാണ്. അപ്പോള്‍പ്പിന്നെ റോഡിലെ വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ. സുരക്ഷിതയാത്രയ്ക്ക് അവയെക്കുറിച്ച് അറിഞ്ഞിരിക്കണം.

Advertisment

publive-image

ഇരട്ട തുടർച്ചയായ മഞ്ഞ വര: റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെ ഈ വരെയക്കുറിച്ച് ആദ്യം തന്നെ വിശദമാക്കാം.  ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്.

തുടര്‍ച്ചയായ മഞ്ഞവര: റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്.

മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍: ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.

നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍: ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.

ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര: റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.

നടുവിലെ ഇടവിട്ട വെള്ളവര: രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.

Advertisment