Advertisment

ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൻ കാറുകളെക്കുറിച്ച് അറിയാം..

author-image
ടെക് ഡസ്ക്
New Update

നിരവധി കാറുകളുടെ ലോഞ്ചുകൾ അണിനിരക്കുന്ന ഏപ്രിൽ മാസമാണ് വരാൻ പോകുന്നത്. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയായ മാരുതി സുസുക്കി ഫ്രോങ്ക്സാണ് അവയിൽ പ്രധാനം. ഫ്രോങ്ക്സിന് പുറമെ, ഇസെഡ്എസ് ഇവിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായ കോമറ്റ് ഇവി എംജി മോട്ടോർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറുകളെക്കുറിച്ച് അറിയാം.

Advertisment

publive-image

ഈ വർഷം ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് എസ്‌യുവി അവതരിപ്പിച്ചിരുന്നു. ഒറ്റനോട്ടത്തിൽ, ബലേനോ ഹാച്ച്ബാക്കിന്റെ പരിഷ്‍കരിച്ച പതിപ്പാണ് ഫ്രോങ്ക്സ്. സൂക്ഷ്‍മമായി പരിശോധിച്ചാൽ ഗ്രാൻഡ് വിറ്റാരയുടെ മുൻമുഖവുമായി നിരവധി സാമ്യതകൾ കണ്ടെത്താനാകും. ബ്രെസ സബ്-കോംപാക്റ്റ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പം കുറഞ്ഞ എസ്‌യുവി ടാറ്റ പഞ്ച് , നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്ക് എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രോഗ്രസീവ് സ്‍മാർട്ട് ഹൈബ്രിഡ് ടെക്‌നോളജി ഫീച്ചർ ചെയ്യുന്ന 1.0 ലിറ്റർ കെ സീരീസ് ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനിലാണ് മാരുതി ഫ്രോങ്‌ക്‌സ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോ ആണ് എഞ്ചിൻ ജോടി ആക്കിയിരിക്കുന്നത്. ഫ്രോങ്‌ക്‌സിന് കരുത്ത് പകരാൻ മറ്റൊരു അഡ്വാൻസ്‌ഡ് 1.2 എൽ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ ഉണ്ട്.

എം‌ജി എയർ അല്ലെങ്കിൽ വുലിംഗ് എയർ ഇവി എന്ന ജനപ്രിയ ചൈനീസ് ഇവി മോഡലിനെ അടിസ്ഥാനമാക്കിയുള്ള കോമറ്റ് ഇവി അടുത്ത മാസം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ZS EV യ്ക്ക് ശേഷം കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത് . വലിപ്പം കുറഞ്ഞ എംജി കോമറ്റ് ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന ഏറ്റവും ചെറിയ ഇലക്ട്രിക് കാർ ആകാൻ പോകുന്നു.

വേഗതയും പ്രകടനവും ഇഷ്ടപ്പെടുന്നവർക്കായി, മെഴ്‌സിഡസ് അടുത്ത മാസം അതിന്റെ എയ്‌സ് വാഗ്ദാനം ചെയ്യാൻ തയ്യാറാണ്, ഫോർമുല വണ്ണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജർമ്മൻ ഓട്ടോ ഭീമൻ AMG GT 63 SE പ്രകടനത്തിൽ ഓടും. 4.0 ലിറ്റർ വി8 ബിറ്റുർബോ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് കാറിന് കരുത്തേകുന്നത്. നിലവിൽ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ശക്തമായ എഎംജി കാറാണിത്.

Advertisment