Advertisment

ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിച്ചാൽ ശ്വസിക്കേണ്ടി വരുന്നത് മാരകമായ വിഷവാതകം; ചൂടുകാലത്ത് യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ചൂടുകാലത്ത് വാഹനങ്ങളിൽ ഏസി പ്രവർത്തിപ്പിക്കുമ്പോൾ അതീവ ശ്രദ്ധവേണം എന്ന് വിദഗ്ധർ. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങൾ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.ചൂടുകാലത്ത് യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്നർ എന്നിവയിൽ നിന്നു പുറപ്പെടുന്ന ബെൻസൈം എന്ന വിഷ വാതകം മാരകമായ കാൻസർ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും.

Advertisment

publive-image

ചൂടുള്ള സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയർഫീറ്റാണ്.

ബെൻസൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെൻസൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു എന്നുമാത്രമല്ല, ഈ വിഷവസ്തു പുറംതള്ളുക എന്നതു ചികിത്സ കൊണ്ടാണെങ്കിലും വളരെയധികം വിഷമംപിടിച്ചതാണ്. ഇക്കാരണങ്ങൾ കൊണ്ട് എ സി ഓൺ ചെയ്യുന്നതിനു മുമ്പ് ചില്ലുകൾ താഴ്ത്തി ശുദ്ധവായു ഉള്ളിൽ കടത്തിയശേഷം മാത്രം എ സി പ്രവർത്തിപ്പിക്കുക.

ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.

പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെൻറിലേഷൻ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഇടുക. റിസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം. അതുപോലെ എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറൻറ് ഇല്ലെങ്കിൽ തണുപ്പ് കുറയും.

Advertisment