Advertisment

രാജ്യത്ത് കൂടുതൽ വില്‍പ്പനയും വളർച്ചയും കൈവരിക്കുന്നതിനുള്ള നീക്കത്തിൽ ആഡംബര കാർ നിർമ്മാതാക്കളായ ലെക്‌സസ്

author-image
ടെക് ഡസ്ക്
New Update

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലെക്സസ്. കമ്പനി ഈ മാസം ആദ്യം ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയെന്ന നേട്ടം ആഘോഷിച്ചിരുന്നു.  ഇപ്പോൾ രാജ്യത്ത് കൂടുതൽ വില്‍പ്പനയും വളർച്ചയും കൈവരിക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ, അഭിഭാഷകർ, പൈലറ്റുമാർ, കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കിടയിലേക്ക് വില്‍പ്പന വർധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായി ലെക്സസ് ഇന്ത്യ പ്രസിഡന്റ് വ്യക്തമാക്കി.

Advertisment

publive-image

നിലവിൽ, രാജ്യത്തെ കമ്പനി വിൽപ്പനയുടെ ഭൂരിഭാഗവും ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ സെഗ്‌മെന്റുകൾ നേടുന്നതിലൂടെയും കൂടുതൽ ആളുകൾ കമ്പനിയുടെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ചുനോക്കുന്നതിലൂടെയും ബിസിനസിന്‍റെ അപകടസാധ്യത ഇല്ലാതാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 19 വിൽപ്പന കേന്ദ്രങ്ങളുണ്ടെന്നും ആഡംബര കാർ വിഭാഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണിക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിൽപ്പനയുടെ കാര്യത്തിൽ രണ്ട് മടങ്ങ് വളർച്ചയാണ് ഈ വര്‍ഷം കാണുന്നത്. ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും മികച്ച മൂന്ന് വിപണികളായി ഉയർന്നുവരാൻ ഇത് ഇന്ത്യൻ വിപണിയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലെക്‌സസിന്റെ കാര്യത്തില്‍ മികച്ച പത്ത് വിപണികളിൽ ഇന്ത്യൻ വിപണി ഇതിനകം തന്നെയുണ്ട്. 2021-നെ അപേക്ഷിച്ച് 2022-ൽ വിൽപ്പനയിൽ 76 ശതമാനം വളർച്ചയാണ് ലെക്‌സസ് ഇന്ത്യ രേഖപ്പെടുത്തിയത്. എന്നിരുന്നാലും, കമ്പനി പൂർണ്ണമായ കണക്കുകൾ പങ്കിട്ടില്ല. 2018ൽ നേടിയ 40,000 യൂണിറ്റുകൾ കടന്ന് ആഭ്യന്തര ആഡംബര കാർ വിഭാഗം ഈ വർഷം എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment