Advertisment

പൂനെയിൽ ടാറ്റ നെക്‌സോൺ ഇവിക്ക് തീപിടിച്ച സംഭവത്തിൽ വിശദീകരണവുമായി ടാറ്റാ മോട്ടോഴ്‍സ്

author-image
ടെക് ഡസ്ക്
New Update

ടാറ്റ നെക്‌സൺ ഇവിയുടെ ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചത് അനധികൃത വർക്ക് ഷോപ്പിൽ നടത്തിയ അറ്റകുറ്റപ്പണിയാണെന്ന് ടാറ്റാ മോട്ടോഴ്‍സ്. 2023 ഏപ്രിൽ 16 ന് പൂനെയിലെ കത്‌രാജിൽ ആണ് അപകടം നടന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സാങ്കേതിക വിദഗ്ധരുടെ ഒരു സംഘം ഈ സംഭവത്തിന്റെ വിശദമായ അന്വേഷണം പൂർത്തിയാക്കിയെന്നും ടാറ്റ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കി.

Advertisment

publive-image

ഈ വാഹനം അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അതിൽ ഇടത് ഹെഡ്‌ലാമ്പുകൾ അനധികൃത വർക്ക്‌ഷോപ്പിൽ വച്ച് മാറ്റിസ്ഥാപിച്ചുവെന്ന് മനസിലാക്കുന്നുവെന്നും ടാറ്റ പറയുന്നു. അനധികൃത വർക്ക്‌ഷോപ്പിലെ ഫിറ്റ്‌മെന്റ്, റിപ്പയർ പ്രക്രിയയിൽ പോരായ്‍മകൾ ഉണ്ടായിരുന്നു.  ഇത് ഹെഡ്‌ലാമ്പ് ഏരിയയിലെ വൈദ്യുത തകരാറിലേക്കും ചൂടു കൂടുന്നതിലേക്കും നയിച്ചു. ഉപഭോക്താവിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ടാറ്റ വ്യക്തമാക്കി.

ഏപ്രിൽ 16ന് നെക്‌സോൺ ഇവിയിൽ അഗ്നിശമന സേനാംഗങ്ങൾ വെള്ളം ഒഴിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രജിസ്ട്രേഷൻ ഡാറ്റ പ്രകാരം, ഈ വാഹനം 2022 ജൂലൈയിൽ പൂനെ ആർടിഒയിൽ രജിസ്റ്റർ ചെയ്‍ത 9 മാസം പഴക്കമുള്ള നെക്സോണ്‍ ഇവി ആയിരുന്നു. കാറിന്റെ മുൻവശത്തെ ഇടതുഭാഗം പൂർണമായും കേടായി. ക്യാബിൻ തകരാറിലായതായും വീഡിയോയിൽ കാണാം.

ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ, അംഗീകൃത ടാറ്റ മോട്ടോഴ്‌സ് വർക്ക്‌ഷോപ്പുകളിൽ അവരുടെ വാഹനങ്ങൾ ഓൺ-സ്പെക്ക് ഘടകങ്ങൾ, ആക്‌സസറികൾ, സ്പെയർ പാർട്‌സ് എന്നിവ ഘടിപ്പിക്കാൻ ഞങ്ങൾ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും ഉപയോക്താക്കളുടെയും ഉൽപ്പന്നങ്ങളുടെയും സുരക്ഷയ്ക്കായി ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി.

Advertisment