Advertisment

നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ തുടങ്ങിയ വാഹനങ്ങൾക്ക് എക്‌സ്‌റ്റർ എസ്‌യുവിയുടെ വെല്ലുവിളി

author-image
ടെക് ഡസ്ക്
New Update

ക്‌സ്‌റ്റർ മോഡല്‍ ആന്തരികമായി Ai3 മൈക്രോ എസ്‌യുവി എന്ന കോഡുനാമത്തിലാണ് വിളിക്കപ്പെടുന്നത്. പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയ്‌ക്കായി നിർമ്മിക്കുകയും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. ഗ്രാൻഡ് ഐ10 നിയോസുമായി പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും പുതിയ മോഡൽ പങ്കിടും.

Advertisment

publive-image

പുതിയ മൈക്രോ എസ്‌യുവിയുടെ കൃത്യമായ ലോഞ്ച് വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ എൻട്രി ലെവൽ എക്‌സ്‌റ്ററിന്റെ സീരീസ് ഉൽപ്പാദനം 2023 ജൂലൈയിൽ ആരംഭിക്കും. ഉത്സവ സീസണായ ദീപാവലിക്ക് മുന്നോടിയായി ഓഗസ്റ്റിൽ ഈ ചെറിയ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രാൻഡ് i10 നിയോസിനും വെന്യുവിനും ഇടയിൽ സ്ഥാനം പിടിക്കാൻ, എക്‌സ്‌റ്റർ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുമായി നേരിട്ട് മത്സരിക്കും. മാത്രമല്ല, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ തുടങ്ങിയ വാഹനങ്ങൾക്ക് ഈ എസ്‌യുവി വെല്ലുവിളി ഉയർത്തും. ഏകദേശം ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.

എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് കരുത്തേകുന്നത് 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അത് ഗ്രാൻഡ് i10 നിയോസ്, വെന്യു, ഓറ എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ എഞ്ചിൻ തന്നെയാണ്. ഈ എഞ്ചിന് 83 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും എഎംടിയും ഉൾപ്പെടും. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ട്.

Advertisment