Advertisment

സ്‌കോഡ ഇന്ത്യ കൊഡിയാക്ക് 7 സീറ്റർ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

സ്‌കോഡ ഇന്ത്യ അടുത്തിടെ പുതുക്കിയ കൊഡിയാക്ക് 7 സീറ്റർ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു. സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആൻഡ് കെ എന്നീ മൂന്ന് വേരിയന്റുകളിൽ മോഡൽ ലൈനപ്പ് തുടർന്നും വരുന്നു. അവയുടെ വില ഇപ്പോൾ യഥാക്രമം 37.99 ലക്ഷം, 39.39 ലക്ഷം, 41.39 ലക്ഷം എന്നിങ്ങനെയാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

Advertisment

publive-image

മോഡൽ ഒരു സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്യുന്നത് തുടരുന്നു. ഇറക്കുമതി ചെയ്‍ത ഭാഗങ്ങള്‍ കമ്പനിയുടെ ഔറംഗബാദ് പ്ലാന്‍റിൽ അസംബിൾ ചെയ്യുന്നു.  കമ്പനി ഇപ്പോള്‍ വാർഷിക അടിസ്ഥാനത്തിൽ ഈ എസ്‌യുവിയുടെ 3,000 യൂണിറ്റുകൾ ഇന്ത്യയില്‍ റീട്ടെയിൽ ചെയ്യാൻ ലക്ഷ്യമിടുന്നു. പുതിയ 2023 സ്കോഡ കൊഡിയാകിൽ എന്താണ് മാറിയത്? ഇതാ അറിയേണ്ടതെല്ലാം

എസ്‌യുവിയുടെ പുതുക്കിയ പതിപ്പും അതേ 2.0 എൽ ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് പവർ ലഭിക്കുന്നത്. എന്നിരുന്നാലും, BS6 ഫേസ് 2 കംപ്ലയിന്റ് ആക്കുന്നതിനായി സ്കോഡ മോട്ടോറിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്യാസോലിൻ യൂണിറ്റ് മുമ്പത്തേതിനേക്കാൾ 4.2 ശതമാനം കൂടുതൽ കാര്യക്ഷമമാണെന്ന് ഇപ്പോൾ പറയപ്പെടുന്നു . അതേസമയം പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരുന്നു - അതായത് യഥാക്രമം 190bhp, 320Nm എന്നിങ്ങനെ.

ഈ സെവൻ സീറ്റർ എസ്‌യുവിക്ക് 7.8 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. മുൻ പതിപ്പിന് സമാനമായി, പുതിയതിന് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് (DSG) ഓട്ടോമാറ്റിക് ഗിയർബോക്സും ഡൈനാമിക് ഷാസി കൺട്രോളോടുകൂടിയ 4X4 സിസ്റ്റവുമുണ്ട്.

പിൻഭാഗത്തെ സ്‌പോയിലറിന് ട്വീക്ക് ചെയ്‌ത വെന്റുകൾ കാരണം പുതിയ 2023 സ്‌കോഡ കൊഡിയാക്കിന് അതിന്റെ മുൻ മോഡലിനേക്കാൾ മികച്ച എയറോഡൈനാമിക്‌സ് ഉണ്ട്.  എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന് പുതിയ ഹെഡ്‌റെസ്റ്റുകളും രണ്ടാം നിര യാത്രക്കാർക്കായി ഒരു ലോഞ്ച് സ്റ്റെപ്പും ലഭിക്കുന്നു. നിങ്ങൾ വാതിൽ തുറക്കുമ്പോൾ മാത്രം ദൃശ്യമാകുന്ന ഓട്ടോമാറ്റിക് ഡോർ എഡ്‍ജ് പ്രൊട്ടക്ടറുകളുമായാണ് ഇത് വരുന്നത്. ഇവ വാഹനത്തെ പോറലുകളില്ലാതെ സംരക്ഷിക്കുന്നു.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള അതേ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൂന്ന് സ്‌പോക്ക് ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, മൂന്ന് ക്രൂയിസ് കൺട്രോൾ എന്നിവ പുതിയ 2023 സ്‌കോഡ കൊഡിയാക് വാഗ്ദാനം ചെയ്യുന്നു. സോൺ ക്ലൈമറ്റ് കൺട്രോൾ, 625W കാന്റൺ സോഴ്‌സ്‍ഡ് 12 സ്പീക്കർ മ്യൂസിക് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനോടുകൂടിയ 12 വഴി ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഒരു പനോരമിക് സൺറൂഫ് എന്നിവയും ലഭിക്കുന്നു.

Advertisment