Advertisment

കാർ മോഷണങ്ങള്‍ തടയാൻ കഴിയാതെ ഹ്യുണ്ടായി കിയ സോഫ്റ്റ്‌വെയറുകൾ

author-image
ടെക് ഡസ്ക്
New Update

ഹ്യൂണ്ടായിയും കിയയും അമേരിക്കയില്‍ സുരക്ഷാ പിഴവ് മൂലമുണ്ടായ തങ്ങളുടെ വാഹനങ്ങളുടെ മോഷണങ്ങള്‍ തടയാൻ ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ സോഫ്റ്റ്‌വെയർ പുറത്തിറക്കിയത്. എന്നാല്‍ എന്നിട്ടും ഇതുവരെ, കാർ മോഷണങ്ങള്‍ തടയാൻ ഹ്യുണ്ടായിക്കും കിയയ്ക്കും സാധിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  രാജ്യത്തുടനീളം, മോഷ്ടാക്കൾ വാഹനങ്ങളുമായി കടക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും ഭയാനകമായ നിരക്കിൽ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

അസോസിയേറ്റഡ് പ്രസ് ശേഖരിച്ച ഏഴ് യുഎസ് നഗരങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, തകരാർ പരിഹരിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും ഹ്യൂണ്ടായ്, കിയ മോഷണങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. മിനിയാപൊളിസ്, ക്ലീവ്‌ലാൻഡ്, സെന്റ് ലൂയിസ് മുതൽ ന്യൂയോർക്ക്, സിയാറ്റിൽ, അറ്റ്‌ലാന്റ, ഗ്രാൻഡ് റാപ്പിഡ്‌സ്, മിഷിഗൺ എന്നിവിടങ്ങളിൽ ഏപ്രിൽ മാസത്തിൽ ഹ്യുണ്ടായ്, കിയ മോഷണ റിപ്പോർട്ടുകളിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം എട്ടാമത്തെ നഗരമായ ഡെൻവറില്‍ കവര്‍ച്ച അല്‍പ്പം കുറഞ്ഞു. ഈ വർഷം ഇതുവരെ, മിനിയാപൊളിസ് പോലീസിന് 1,899 കിയ, ഹ്യുണ്ടായ് മോഷണ റിപ്പോർട്ടുകൾ ലഭിച്ചു. ഇത് 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ഇരട്ടിയാണ്. പ്രശ്നത്തിന്റെ വ്യാപ്‍തി കൂടുകയാണെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ മോശമാണ് സ്ഥിതിയെന്നും  മിനിയാപൊളിസ് അധികൃതര്‍ പറയുന്നു. മുമ്പ് ഒരു വർഷത്തിനുള്ളിൽ മോഷ്‍ടച്ച അത്രയും വാഹനങ്ങള്‍ ഇപ്പോള്‍ ഒരാഴ്‍ചയ്ക്കുള്ളിൽ മോഷ്‍ടിക്കപ്പെട്ടു എന്നാണ് കണക്കുകള്‍.

ഹ്യൂണ്ടായ്, കിയ മോഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ രാജ്യവ്യാപക നമ്പറുകൾ ഇതുവരെ പരസ്യമായി ലഭ്യമല്ല. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി കണക്കാക്കിയ പ്രകാരം 2023 ന്റെ തുടക്കത്തിലെ കണക്കുകൾ ഈ വർഷം അവസാനം വരെ പുറത്തുവിടും. ചില യുഎസ് നഗരങ്ങളിലെ വാഹന മോഷണ റിപ്പോർട്ടുകളിൽ 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലും ഇപ്പോൾ ഹ്യൂണ്ടായ്‌ അല്ലെങ്കിൽ കിയാ കാറുകള്‍ ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു സ്ക്രൂഡ്രൈവറും യുഎസ്ബി കേബിളും മാത്രം ഉപയോഗിച്ച് കിയ, ഹ്യൂണ്ടായ് മോഡലുകൾ എങ്ങനെ സ്റ്റാര്‍ട്ടാക്കാമെന്നും മോഷ്ടിക്കാമെന്നും വ്യക്തമാക്കുന്ന ടിക്ക് ടോക്കിലെയും മറ്റും വീഡിയോകൾ 2021 അവസാനം മുതൽ രാജ്യത്തുടനീളം മോഷണങ്ങൾ വ്യാപിക്കാൻ ഇടയാക്കി.  ന്യൂയോർക്കിൽ, ഹ്യൂണ്ടായ്-കിയ മോഷണ പ്രശ്നം വളരെ ആശങ്കാജനകമാണ്.  ഏപ്രിൽ 30 വരെ 966 ഹ്യുണ്ടായ്, കിയ മോഷണങ്ങൾ അവിടെ പോലീസ് റിപ്പോർട്ട് ചെയ്തു. 2022 ലെ ഇതേ കാലയളവിൽ നടന്നതിന്റെ ഏഴിരട്ടിയാണിത്.

Advertisment