Advertisment

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കുഞ്ഞൻ കാറിന്‍റെ പൂർണ്ണ വില പട്ടിക ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.വാഹനത്തിന്‍റെ ഡെലിവറി ഈ മാസം ഘട്ടം ഘട്ടമായി ആരംഭിക്കും.  ഇതുകൂടാതെ, ഡെലിവറി പ്രക്രിയ പൂർണ്ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാൻ, എംജി ഒരു ആപ്പും അവതരിപ്പിച്ചു.

Advertisment

publive-image

'MyMG' ആപ്പിൽ 'ട്രാക്ക് ആൻഡ് ട്രേസ്' എന്ന ഫീച്ചർ ബുക്കിംഗ് മുതൽ ഡെലിവറി വരെ പൂർണ്ണമായും സുതാര്യമായ അനുഭവം വാഗ്‍ദാനം ചെയ്യും എന്നും കമ്പനി പറയുന്നു. ഈ ഫീച്ചർ ഉപഭോക്താക്കളെ അവരുടെ ഫോണുകളിൽ നിന്ന് തന്നെ അവരുടെ കാർ ബുക്കിംഗുകളുടെ സ്റ്റാറ്റസ് കണ്ടെത്താൻ അനുവദിക്കും. എംജി കോമറ്റിന് മൂന്നു വർഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. ഒപ്പം IP67-റേറ്റഡ് ബാറ്ററിക്ക് 8 വർഷം/1.2 ലക്ഷം കിലോമീറ്റർ വാറന്റിയും ലഭിക്കും.

കൂടാതെ, എംജി മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും മൂന്ന് സൗജന്യ സേവനങ്ങളും സ്റ്റാൻഡേർഡായി നൽകും. ഇതെല്ലാം എംജി ഇ-ഷീൽഡ് സേവനത്തിന്റെ ഭാഗമാണ്. കൂടാതെ, 5,000 രൂപയിൽ ആരംഭിക്കുന്ന വാറന്റിക്കും സേവനത്തിനുമായി 80 ലധികം പാക്കേജുകൾ ഉണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മൂന്ന് വേരിയന്റുകളിലായാണ് ഈ ചെറിയ ഇവി വാഗ്ദാനം ചെയ്യുന്നത്.

എൻട്രി ലെവൽ പേസ് വേരിയന്റിന് 7.78 ലക്ഷം രൂപയാണ് വില, മിഡ്-സ്പെക്ക് പ്ലേ, ഫുൾ-ലോഡഡ് പ്ലഷ് വേരിയന്റുകൾക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയുമാണ് വില. ഇവ പ്രാരംഭ വിലകളാണ്. ഈ വില ഇവയുടെ ആദ്യ 5,000 ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കും. ടാറ്റ ഓട്ടോകോമ്പില്‍ അധിഷ്‍ഠിതമായ 17.3kWh ബാറ്ററിയാണ് കോമറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.

എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 230km റേഞ്ചും വാഹനം വാഗ്‍ദാനം ചെയ്യുന്നു. എംജി നൽകുന്ന ഓൺബോർഡ് 3.3kW ചാർജർ ഉപയോഗിച്ച് ഏഴ് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാം. എന്നിരുന്നാലും, ഇതിന് ഡിസി ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭിക്കുന്നില്ല. ഫ്രണ്ട് ആക്‌സിലിലുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോർ 42എച്ച്പിയും 110എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പ്രതിമാസം 519 രൂപ മാത്രമാണ് കോമറ്റിന്‍റെ നടത്തിപ്പ് ചെലവ് എന്നും എംജി അവകാശപ്പെടുന്നു.

Advertisment