Advertisment

കാളവണ്ടിയിൽ ഇടിച്ച് മറിഞ്ഞ ഹ്യൂണ്ടായ് വെന്യുവിന്റെ ദൃശ്യങ്ങൾ വൈറൽ

author-image
ടെക് ഡസ്ക്
New Update

തെങ്കാശി –രാജപാളയം റോഡിലാണ് അപകടം നടന്നത്. വെന്യുവിന്‍റെ പിന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് ഞെട്ടിക്കുന്ന ഈ അപകടദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്‍യുവി മറിയുകയായിരുന്നു. ഏകദേശം 40 മുതൽ 50 കിലോമീറ്റർ വരെ മാത്രം വേഗത്തിലായിരുന്നു വെന്യു സഞ്ചരിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഒരു പാലത്തിലേക്ക് കയറുന്നതിനിടയില്‍ മുന്നിലൂടെ പോയ കാളവണ്ടി അൽപം വലത്തേക്കു കയറിയത് എസ്‍യുവി ഡ്രൈവർ ശ്രദ്ധിച്ചില്ല.

Advertisment

publive-image

വീഡിയോ റിക്കോർഡ് ചെയ്‍തിരുന്ന പിന്നാലെ സഞ്ചരിച്ചിരുന്ന കാർ കാളവണ്ടിയെ കണ്ട് വലതുവശത്തേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം. കാളവണ്ടിയുടെ വശത്ത് തട്ടി ഒരു തവണ കരണം മറിഞ്ഞതിന് ശേഷമാണ് വെന്യു പൂർവ്വസ്ഥിതിയിലെത്തിയത്. വാഹനത്തിൽ മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  അതേസമയം കാളയും കാളവണ്ടിക്കാരനും സുരക്ഷിതനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ആയിരക്കണക്കിനുപേരാണ് കണ്ടത്. കാളവണ്ടിക്ക് സുരക്ഷയ്ക്ക് ഫൈവ് സ്റ്റാര്‍ കൊടുക്കണമെന്നും വീഡിയോ കണ്ട ചിലര്‍ പറയുന്നുണ്ട്. ഇന്ത്യയിലെ അപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് അശ്രദ്ധമായ ഡ്രൈവിംഗ്. വാഹനമോടിക്കുന്നവർ മുന്നിലുള്ള റോഡിൽ ശ്രദ്ധിക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. ഫോണിൽ സംസാരിച്ചോ മെസേജ് അയച്ചോ ആളുകൾ അപകടത്തിൽപ്പെടുന്ന നിരവധി അപകടങ്ങൾ നാം കണ്ടിട്ടുണ്ട്.

ഡാഷ്‌ബോർഡ് ക്യാമറകൾ പൊതുവഴികളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും രേഖപ്പെടുത്താൻ ഉപയോഗിക്കാവുന്ന ബഹുമുഖ ഉപകരണങ്ങളാണ്. ഈ ക്യാമറകള്‍ പകർത്തുന്ന ഫൂട്ടേജുകൾ  ഒരു അപകടമോ കുറ്റകൃത്യമോ സംഭവിക്കുമ്പോൾ നിർണായക തെളിവായിരിക്കും. ഇത് ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. കൂടാതെ, ഹൈ-എൻഡ് ഡാഷ്‌ബോർഡ് ക്യാമറകളിൽ മോഷൻ-ഡിറ്റക്ഷൻ ടെക്‌നോളജി സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനത്തിലെ മോഷണ ശ്രമങ്ങൾ ഉള്‍പ്പെടെ തടയാൻ സഹായിക്കും.

ഒരു അപകടമോ കുറ്റകൃത്യമോ ഉണ്ടായാൽ തെളിവ്. ഒരു അപകടത്തിൽ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അപകടത്തിൽ പെട്ട മറ്റ് ഡ്രൈവറെ തിരിച്ചറിയാനും കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ പോലീസിനെ സഹായിക്കാനും നിങ്ങളുടെ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയെ നൽകാനും ഡാഷ്‌ക്യാം ഫൂട്ടേജ് ഉപയോഗിക്കാം. റോഡിൽ സംഭവിക്കുന്നതെല്ലാം റെക്കോർഡുചെയ്യുന്ന ഒരു ഡാഷ്‌ക്യാം നിങ്ങളുടെ പക്കലുണ്ടെന്ന് അറിയുന്നത് നിങ്ങൾക്ക് മനസ്സമാധാനം നൽകുകയും ഡ്രൈവ് ചെയ്യുമ്പോൾ സുരക്ഷിതത്വം അനുഭവിക്കാൻ സഹായിക്കുകയും ചെയ്യും.

Advertisment