Advertisment

ആതർ എനർജി: സാങ്കേതിക നവീകരണത്തിലൂടെ ഇവി ടൂ-വീലർ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ആതർ എനർജി, സാങ്കേതിക വിദ്യയുടെ നൂതനമായ ഉപയോഗത്തിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വ്യവസായത്തെ പരിവർത്തനം ചെയ്യുന്നതിൽ മുൻപന്തിയിലാണ്.

ഇവി ഇരുചക്രവാഹനങ്ങൾക്കായുള്ള ഇന്ത്യയുടെ ആവശ്യം ക്രമാനുഗതമായി വർദ്ധിച്ച് 2023 ഏപ്രിലിൽ 41% വാർഷിക വളർച്ച കൈവരിച്ചിരിക്കുന്നു. ഇവി-കളുടെ ഈ സ്വീകാര്യതയിലെ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നത്, ആതറിന്റെ സംഭാവനകളെ ശ്രദ്ധേയമാക്കുന്നു. 2013-ൽ സ്ഥാപിതമായ ആതർ എനർജി, ഇവി ടൂ വീലർ വിഭാഗത്തിലെ ഉപഭോക്താക്കൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറി.

2018-ൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ആതർ 450 അവതരിപ്പിച്ചതോടെയാണ് അവരുടെ വിപ്ലവകരമായ സ്വാധീനം ആരംഭിച്ചത്. റൈഡുകൾ പരമാവധി സൗകര്യപ്രദവും തടസ്സരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ, ഗൂഗിൾ മാപ്‌സ്, ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡ്, പാർക്കിംഗ് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി വിപുലമായ ഫീച്ചറുകൾ അവതരിപ്പിച്ച്, ആതർ ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട് ഇലക്ട്രിക് സ്‌കൂട്ടറായി ഇവികളിൽ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുന്നു.

ഇന്ന്, ആതറിന്റെ ഇലക്ട്രിക് സ്‌കൂട്ടറിൽ മെച്ചപ്പെടുത്തിയ യുഎക്സ്/യുഐ അതോടൊപ്പം വെക്‌റ്റർ മാപ്പുകൾ, ഓട്ടോ ഹോൾഡ് ടെക്‌നോളജി, ഗൈഡ്- മീ-ഹോം ലാമ്പുകൾ, തെഫ്റ്റ് ആൻഡ് ടൗ ഡിറ്റക്ഷൻ, ചാർജ് ചെയ്യുമ്പോളുള്ള ആന്റി-തെഫ്റ്റ് മെക്കാനിസം, ഫാസ്റ്റ് ചാർജിംഗ്, ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം) തുടങ്ങിയ ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നതിലൂടെ റൈഡർമാർക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ റൈഡിംഗ് അനുഭവം നൽകുന്നു.

ആതറിന്റെ ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡ് ഗൂഗിളിന്റെ സഹായത്തോടെ ഓൺബോർഡ് നാവിഗേഷനും നൽകുന്നു, ഇത് ഒരു സ്മാർട്ട്‌ഫോണിലെ ഗൂഗിൾ മാപ്‌സ് അനുഭവവുമായി ഏറെ സാമ്യമുള്ളതാണ്. ഇത് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ സുഗമമാക്കുന്നു, വേഗത്തിലുള്ള ആക്‌സസിനായി ലൊക്കേഷനുകൾ സേവ് ചെയ്യാൻ റൈഡറെ അനുവദിക്കുന്നു, ചാർജിംഗ് പോയിന്റുകളിലേക്ക് അതിവേഗ നാവിഗേഷനും, ട്രാഫിക്കിലൂടെ മികച്ച റൂട്ട് കണ്ടെത്താനും സഹായിക്കുന്നു.

publive-image

സോഫ്‌റ്റ്‌വെയറിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ അപ്‌ഗ്രേഡുമായെത്തുന്ന പുതിയ ആതര്‍ സ്റ്റോക്ക് 5.0, കൂടുതൽ അവബോധജന്യമായ യുഐ ഫീച്ചർ ചെയ്യുന്നു, കൂടാതെ സ്‌മാർട്ട്‌ഫോണുകളിലേതിന് സമാനമായ ആംഗ്യങ്ങളും ഒരു ക്ലിക്കിൽ ബ്രൈറ്റ്നസ് ക്രമീകരിക്കുന്നതോ ഇൻകമിംഗ് കോൾ അറിയിപ്പുകൾ ഓഫാക്കുന്നതോ പോലുള്ള ക്വിക്ക് കൺ‌ട്രോളുകളും ലഭ്യമാക്കുന്നു.

ഒരു പരമ്പരാഗത ഇരുചക്രവാഹനത്തിൽ, വാഹനം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണക്കാക്കാൻ റൈഡർക്ക് ഡാഷ്‌ബോർഡിലെ വേഗത, വൈബ്രേഷനുകൾ, എഞ്ചിൻ ശബ്ദം എന്നിവയിൽ ആശ്രയിക്കേണ്ടതുണ്ട്. എന്നാൽ, ആതറിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ ഈ ഇടപെടലുകൾ വ്യത്യസ്തവും കൂടുതൽ സൗകര്യപ്രദവുമാണ്.

പുതിയ റൈഡ് സ്‌ക്രീൻ വൃത്തിയുള്ളതും കൂടുതൽ അവബോധജന്യവുമാണ്, ഉപയോക്തൃ- സൗഹൃദ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ, വേഗത, മോഡ് അല്ലെങ്കിൽ റേഞ്ച് എന്നിങ്ങനെയുള്ള ഏത് വിവരവും ഒറ്റനോട്ടത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ചരിവുകളിൽ അനായാസമായി സ്‌കൂട്ടർ നിർത്താൻ അനുവദിക്കുകയും, സ്‌കൂട്ടർ ചരിവിലൂടെ പിന്നോട്ടോ മുന്നോട്ട് പോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ആതറിന്റെ ഓട്ടോഹോൾഡ് സാങ്കേതികവിദ്യ ഒരു കസ്റ്റമർ ഫേവറിറ്റ് ഫീച്ചറാണ്.

ആതർ എനർജിയുടെ സാങ്കേതിക നവീകരണത്തിനായുള്ള അശ്രാന്ത പരിശ്രമം ഇന്ത്യയിലെ ഇവി ടു വീലർ വ്യവസായത്തെ പുനർനിർമ്മിച്ചു. തങ്ങളുടെ മുൻനിര ഫീച്ചറുകളാലും കൺസ്യൂമർ-ഫേസിംഗ് സാങ്കേതികവിദ്യയോടുള്ള പ്രതിബദ്ധതയാലും, ആതർ റൈഡർ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്ക് മുന്നേറുമ്പോൾ, വൃത്തിയുള്ളതും കാര്യക്ഷമവുമായ ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ട് ഇവി വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ വഴിതെളിക്കുന്നത് ആതർ എനർജി തുടരുന്നു.

Advertisment